പ്രഫുലിനെയും തത്കരെയെയും പുറത്താക്കി പവാര്‍ ; പാര്‍ട്ടി അധ്യക്ഷനെ നീക്കി പ്രഫുല്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ: പ്രഫുല്‍ പട്ടേലിനെയും സുനില്‍ തത്കരെയെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി എന്‍സിപി. പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. എന്‍സിപിയുടെയും വിശാല പ്രതിപക്ഷത്തിന്റെ നയങ്ങള്‍ക്കും നിലപാടുകള്‍ക്കുമെതിരായ നീക്കങ്ങളാണ് ഇവര്‍ നടത്തിയതെന്നും അതു വെച്ചുപൊറുപ്പിക്കാനാകില്ലെന്നും ശരദ് പവാര്‍ വ്യക്തമാക്കി. പാര്‍ട്ടി വിട്ട് എന്‍ഡിഎയില്‍ ചേര്‍ന്ന അജിത് പവാറിനും എട്ട് എംഎല്‍എല്‍മാര്‍ക്കുമെതിരേ അയോഗ്യതാ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ക്ക് ഔദ്യോഗികമായി കത്തു നല്‍കിയതായും ശരദ് പവാര്‍ അറിയിച്ചു. നേരത്തെ അജിത് പവാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തതിന് നരേന്ദ്ര റാത്തോഡ്, വിജയ് ദേശ്മുഖ്, ശിവാജിറാവു ഗാര്‍ജെ എന്നീ മൂന്ന് നേതാക്കളെ എന്‍സിപിയില്‍ നിന്നു പുറത്താക്കിയിരുന്നു

അതേസമയം എന്‍സിപി അധ്യക്ഷ സ്ഥാനത്തു നിന്ന് ജയന്ത് പാട്ടീലിനെ നീക്കം ചെയ്തതായും പകരം സുനില്‍ തത്കരെയെ നിയമിച്ചതായും പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. പാര്‍ട്ടിയിലെ ഭൂരിപക്ഷം എംഎല്‍എമാരുടെയും പ്രവര്‍ത്തകരുടെയും പിന്തുണ തങ്ങള്‍ക്കാണെന്നും തങ്ങളാണ് യഥാര്‍ഥ എന്‍സിപിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു

0
കോട്ടയം: കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ...

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്

0
തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്....