Saturday, May 25, 2024 6:22 am

ഗർഭസ്ഥ ശിശു മരിച്ചതറിയാതെ യുവതിയ്ക്ക് ചികിൽസ നിഷേധിച്ചു ; ആശുപത്രികൾക്കെതിരെ കുടുംബം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഗർഭസ്ഥ ശിശു മരിച്ചതറിയാതെ യുവതിയ്ക്ക് ചികിൽസ നിഷേധിച്ച സംഭവത്തിൽ ആശുപത്രികൾക്കെതിരെ പരാതി നൽകുമെന്ന് കുടുംബം. മൂന്ന് സർക്കാർ ആശുപത്രികളിലെ അവഗണയെ തുടർന്നാണ് കുഞ്ഞ് മരിച്ചത്. ആശുപത്രികളുടെ ഭാ​ഗത്ത് നിന്ന് ക്രൂരമായ അവ​ഗണനയാണ് ഉണ്ടായതെന്നും യുവതിയുടെ കുടുംബം പറയുന്നു. പരവൂർ നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രി, കൊല്ലം ഗവൺമെന്റ് വിക്ടോറിയ ആശുപത്രി , തിരുവനന്തപുരം എസ്.എ.ടി ആശുപത്രികൾക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.

ഈ മാസം 11 നാണ് പാരിപ്പള്ളി സ്വദേശിനി മീര ചികിൽസ തേടി നെടുങ്ങോലം ആശുപത്രിയിൽ എത്തിയത്. 13 ന് എസ്.എ.ടി യിൽ എത്തി. പ്രശ്നമില്ലെന്ന് പറഞ്ഞ് ആശുപത്രികളിൽ നിന്ന് തിരിച്ചയച്ചു. 15 ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞ് മരിച്ചെന്ന് തിരിച്ചറിഞ്ഞത്. മീര ആശുപത്രിയിൽ ചികിൽസയിൽ തുടരുകയാണ്. അതേസമയം സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് ഡിഎംഒ അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രതിപക്ഷത്തെ ശത്രുക്കളായി കാണുന്നില്ല ; നരേന്ദ്രമോദി

0
ഡൽഹി: പ്രതിപക്ഷത്തെ ഒരിക്കലും ശത്രുക്കളായി കാണുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരുടെയും നന്മ...

കെ ഫോൺ ; വായ്പയെടുക്കാൻ സർക്കാർ ഗ്യാരന്റി

0
തിരുവനന്തപുരം: കെ ഫോൺ ലിമിറ്റഡിന് വായ്പയെടുക്കാൻ സർക്കാർ ഗ്യാരന്റി നൽകാൻ മന്ത്രിസഭായോഗം...

പക്ഷിപ്പനി ഭീതിയിൽ കോട്ടയം ; കാരണക്കാരൻ കാക്കയോ, കീരിയോ, പ്രാവോ?, സംശയത്തിൽ മൃഗസംരക്ഷണ...

0
കോട്ടയം: പഴുതടച്ച സുരക്ഷ ഒരുക്കിയിട്ടും മണർകാട്ടെ കോഴി ഫാമിൽ പക്ഷിപ്പനി പടർത്തിയത്...

നിത്യോപയോഗ സാധനവില കുതിച്ചുയരുന്നു ; സാധാരണക്കാർ ദുരിതത്തിലാകുന്നു

0
കോട്ടയം: സ്കൂൾ തുറക്കലും പകർച്ചപ്പനിയുടെ ആശുപത്രി ചെലവുകൾക്കുമിടയിൽ നിത്യോപയോഗ സാധനവിലയും കുതിച്ചുയർന്നത് സാധാരണക്കാരെ...