കാഞ്ഞങ്ങാട് : യുവതിയുടെ സ്വർണവളകള്‍ മോഷണം പോയ സംഭവത്തിൽ അമ്മയുടെ രണ്ടാം ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. ചിത്താരി മൂക്കുടിലെ ഫൈസൽ മൻസിലിൽ സാലിഹിന്റെ ഭാര്യ ജുനൈബയുടെ പരാതിയിലാണു മാതാവിന്റെ രണ്ടാം ഭർത്താവ് കാസർകോട് ആലമ്പാടിയിലെ സത്താറിനെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ ഒക്‌ടോബർ 21 നാണ് സംഭവം. വീട്ടിലെ അലമാരയിൽ സൂക്ഷിച്ച ജുനൈബയുടെ മൂന്നര പവന്റെ സ്വർണ്ണവളകളാണു മോഷണം പോയത്. ജുനൈബ ആശുപത്രിയിലേക്കു പോയ സമയത്താണു മോഷണം നടന്നത്. സത്താര്‍ 15 വയസ്സുള്ള മകനെ കൊണ്ടാണ് അലമാര തുറന്ന് സ്വര്‍ണം എടുപ്പിച്ചത്. മൊബൈല്‍ വാങ്ങി തരാമെന്ന് പ്രലോഭിപ്പിച്ചാണു കുട്ടിയെ കൊണ്ട് സ്വര്‍ണം എടുപ്പിച്ചത്. കുട്ടി ജുനൈബയോട് സത്യം പറഞ്ഞതോടെയാണ് മോഷണം വിവരം പുറത്തായത്. കുട്ടിയുടെ മൊഴിയെടുത്ത ശേഷമാണു പോലീസ് സത്താറിനെതിരെ കേസെടുത്തത്.































