റോഡില്‍ രാത്രിയില്‍ മദ്യപിച്ച്‌ പ്രശ്നമുണ്ടാക്കി യുവതികള്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: രാത്രിയില്‍ മദ്യപിച്ച്‌ നടുറോഡില്‍ അഴിഞ്ഞാടിയ യുവതികളുടെ കൂട്ടത്തിലുള്ള ഒരാള്‍ കെട്ടിടത്തില്‍നിന്നും താഴേക്കു ചാടി. ചെന്നൈയിലാണ് സംഭവം. കഴിഞ്ഞ ദിവസം മദ്യലഹരിയില്‍ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞ യുവതികളുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അന്ന് പോലീസ് സ്ഥലത്തെത്തി വളരെ ശ്രമകരമായാണ് ഇവരെ കീഴ്പ്പെടുത്തി വീട്ടിലെത്തിച്ചത്. ഇവര്‍ക്കെതിരെ പൊതുസ്ഥലത്ത് മദ്യപിച്ച്‌ ബഹളം വച്ചതിനും ഗതാഗതം തടസപ്പെടുത്തിയതിനും കേസും റജിസ്റ്റര്‍ ചെയ്തു. ഇതിനിടെയാണ് കൂട്ടത്തിലെ സൊനാലി എന്ന യുവതി വീണ്ടും മദ്യപിച്ച ശേഷം നാലാം നിലയില്‍നിന്ന് താഴേക്കു ചാടിയത്.

തുടര്‍ച്ചയായ ഫോണ്‍കോളുകളെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പോലീസ് സംഘം ചെന്നൈ ബാലാജി റോഡിലെ സംഭവസ്ഥലത്ത് എത്തിയത്. ആറു യുവതികള്‍ പരിസരം മറന്ന് തമ്മില്‍ത്തല്ലുന്നതാണ് വനിതാ എസ്‌ഐയും സംഘവും അവിടെ കണ്ടത്. മാത്രമല്ല, റോഡിലിറങ്ങി ഗതാഗത തടസവും സൃഷ്ടിക്കുന്നുണ്ടായിരുന്നു. കണ്ണകി നഗര്‍ സ്വദേശികളായ ആറു യുവതികള്‍ കേറ്ററിങ് ജോലി ചെയ്യുന്നവരാണ്. കഴിഞ്ഞ ദിവസം ജോലിക്കു ശേഷം ബാറിലെത്തി മദ്യപിച്ചു. മദ്യലഹരിയില്‍ മദ്യക്കുപ്പികളുമായി നടുറോഡിലേക്കിറങ്ങി. ഇതിനിടെയാണ് ആ ദിവസത്തെ ശമ്ബളം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇവര്‍ക്കിടയില്‍ തര്‍ക്കം രൂപപ്പെട്ടത്. വാക്പോരും തര്‍ക്കവും പിന്നീട് കയ്യാങ്കളിയിലേക്ക് വഴിമാറുകയായിരുന്നു.

സ്ഥലത്തുണ്ടായിരുന്ന ചിലര്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും അസഭ്യവര്‍ഷമായിരുന്നു യുവതികളുടെ മറുപടി. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് നാട്ടുകാര്‍ പൊലീസിനെ വിളിച്ചത്. പൊലീസിനെ കണ്ടതോടെ കൂട്ടത്തിലുണ്ടായിരുന്ന മൂന്നു യുവതികള്‍ സ്ഥലംവിട്ടു. ബാക്കി മൂന്നുപേരും പരിസരം മറന്ന് തമ്മില്‍ത്തല്ലി. പിന്നാലെ വീണ്ടും റോഡിലിറങ്ങി. ഇതിനിടെ യുവതികളില്‍ ഒരാള്‍ ബസിനു മുന്നിലേക്ക് എടുത്തുചായി മറ്റൊരാള്‍ അതിലെ വന്ന് ഹോണ്‍ മുഴക്കിയ ലോറിയുടെ മുന്നില്‍ തൂങ്ങിയാടി. വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ എത്ര ശ്രമിച്ചിട്ടും കീഴ്പ്പെടുത്താന്‍ കഴിയാതെ വന്നതോടെ ഒപ്പമുണ്ടായിരുന്ന പുരുഷ പോലീസ് ഉദ്യോഗസ്ഥന്‍ ഇടപെട്ടു. സ്ത്രീകളെ അപമാനിക്കുന്നുവെന്ന് പറഞ്ഞ് യുവതികള്‍ അസഭ്യവര്‍ഷം നടത്തിയതോടെ ഈ ഉദ്യോഗസ്ഥന്‍ പിന്‍മാറി.

പിന്നീട് വനിതാ ഉദ്യോഗസ്ഥര്‍ തന്നെ കഷ്ടപ്പെട്ട് മൂന്നു പേരെയും കീഴ്പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച്‌ വൈദ്യപരിശോധന നടത്തിയശേഷം യുവതികളെ അവരുടെ വീടുകളിലെത്തിച്ചു. പൊതുസ്ഥലത്ത് മദ്യപിച്ച്‌ ബഹളമുണ്ടാക്കിയതിനും ഗതാഗതം തടസപ്പെടുത്തിയതിനും ആറു പേര്‍ക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. ഇതിനിടെയാണ് കൂട്ടത്തിലുണ്ടായിരുന്ന സൊനാലി എന്ന യുവതി വീണ്ടും മദ്യപിച്ച്‌ കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്ന് ചാടിയത്. മദ്യപിച്ചശേഷം പുരുഷ സുഹൃത്തുമായി കഴിഞ്ഞ ദിവസം റോഡില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച്‌ വഴക്കുണ്ടായതായി പറയുന്നു. തുടര്‍ന്നാണ് നാലാം നിലയില്‍നിന്ന് ചാടിയത്. ഗുരുതരമായി പരുക്കേറ്റ യുവതി ഇപ്പോള്‍ ചികിത്സയിലാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്നും നാളെയും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകുന്നതിൽ നിയന്ത്രണമേർപ്പെടുത്തി

0
തിരുവനന്തപുരം : മഴയും കാറ്റും ശക്തമായ സാഹചര്യത്തിൽ ഇന്നും നാളെയും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന്...

കോഴിക്കോട് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

0
കോഴിക്കോട്: ചെറുവണ്ണൂരില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. മാംഗ്ലൂര്‍-ചെന്നൈ വെസ്റ്റ് കോസ്റ്റ്...

അതിക്രൂര കൊലപാതകം ; അസമിൽ പതിനഞ്ചുകാരിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

0
അസം: അസമിൽ പതിനഞ്ചുകാരിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹൈലകണ്ടി ജില്ലയിലാണ്...

മഴയ്ക്ക് സാധ്യത ; ഗൾഫ് രാജ്യങ്ങളിൽ കാലാവസ്ഥ മുന്നറിയിപ്പുമായി അധികൃതർ

0
അബുദാബി: സൗദി അറേബ്യ, ഒമാൻ, യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ അസ്ഥിര...