രഹസ്യ ഫോള്‍ഡര്‍ ദൃശ്യങ്ങള്‍ ; സൈജുവിന്റെ പാര്‍ട്ടിക്കെത്തിയ 7 യുവതികളെ തിരിച്ചറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മോഡലുകൾ വാഹനാപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനൊപ്പം ലഹരി പാർട്ടിയിൽ പങ്കെടുത്തവർക്കെതിരെ കേസ്. ഏഴ് യുവതികൾ ഉൾപ്പെടെ 17 പേരെ പോലീസ് തിരിച്ചറിഞ്ഞു. സൈജുവിന്റെ മൊബൈൽ ദൃശ്യങ്ങളിൽ നിന്നാണ് പാർട്ടികളിൽ പങ്കെടുത്തവരെ തിരിച്ചറിഞ്ഞത്. സൈജുവിന്റെ ഫോണിലെ രഹസ്യ ഫോൾഡറിലായിരുന്നു ദൃശ്യങ്ങൾ. പലരുടെയും മൊബൈൽ സ്വിച്ച് ഓഫ് ആണെന്ന് പോലീസ് പറഞ്ഞു. കേസിന്റെ അന്വേഷണം കൊച്ചിയിലെ ലഹരിമരുന്ന് ഇടപാടുകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സൈജുവിന് എതിരെ ലഹരിമരുന്നു നിരോധന നിയമപ്രകാരമുള്ള 9 കേസുകൾ റജിസ്റ്റർ ചെയ്തു. കേരളത്തിലേക്കു ലഹരി കടത്തുന്നവരെക്കുറിച്ചുള്ള വിവരവും ചോദ്യം ചെയ്യലിൽ പോലീസിനു ലഭിച്ചിട്ടുണ്ട്.

മോഡലുകൾ പങ്കെടുത്ത നിശാപാർട്ടി നടത്തിയ ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലിന് എതിരെ എക്സൈസും കേസ് റജിസ്റ്റർ ചെയ്തു. അനുവദിച്ച സമയം കഴിഞ്ഞും മദ്യം വിറ്റെന്ന കുറ്റത്തിനാണു കേസ്. മോഡലുകൾ പങ്കെടുത്ത ഒക്ടോബർ 31ലെ പാർട്ടിയിൽ രാത്രി 9 മണി കഴിഞ്ഞും മദ്യം വിറ്റതിന്റെ തെളിവുകളും ദൃശ്യങ്ങളും എക്സൈസിനു ലഭിച്ചിരുന്നു. ബില്ലിങ് മെഷീനുകൾ പരിശോധിച്ചും തെളിവുകൾ കണ്ടെത്തിയതായി എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണർ കെ.കെ അനിൽകുമാർ പറഞ്ഞു. അനുവദിച്ച സമയം കഴിഞ്ഞും മദ്യം വിറ്റതിനെ തുടർന്നു നമ്പർ 18 ഹോട്ടലിലെ ബാർ ലൈസൻസ് നേരത്തെ എക്‌സൈസ് റദ്ദാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...