റായ്പൂര്‍ : ഛത്തീസ്ഗഡില്‍ ശിവലിംഗത്തെ അശുദ്ധമാക്കി യുവാക്കള്‍. മൂന്ന് യുവാക്കളാണ് ശിവലിംഗത്തിന് മേല്‍ ബിയര്‍ ഒഴിച്ചും അരികിലുരുന്ന് മദ്യപിച്ചും അശുദ്ധമാക്കിയത്. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. നദിയുടെ കരയില്‍ പ്രതിഷ്ഠിച്ച ശിവലിംഗമാണ് യുവാക്കള്‍ ചേര്‍ന്ന് അശുദ്ധമാക്കിയത്. മൂന്ന് യുവാക്കള്‍ ശിവലിംഗത്തിന് മേല്‍ ബിയര്‍ ഒഴിക്കുന്നതും മദ്യപിക്കുന്നതുമായ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അതേസമയം യുവാക്കളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഭോലേ ബാബ എന്ന ഗാനത്തോട് കൂടിയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. യുവാക്കളില്‍ ഒരാള്‍ ശിവലിംഗത്തിന് മുകളില്‍ മദ്യം ഒഴിക്കുന്നതും, മറ്റെയാള്‍ അടുത്തിരുന്ന മദ്യം കുടിക്കുന്നതും കാണാം. ഇവരുടെ സംഘത്തിലെ മൂന്നാമനാണ് ഇതിന്റെ ദൃശ്യങ്ങള്‍ എടുത്ത് സമൂഹമാദ്ധ്യമത്തില്‍ പ്രചരിപ്പിച്ചത്. വീഡിയോ പുറത്തുവന്നതോടെ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ഹിന്ദുക്കള്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. ശിവലിംഗം അശുദ്ധിയാക്കിയവര്‍ക്കെതിരെ ബിജെപി, ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഐടി പാര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിലാണ് കേസ് എടുത്തിരിക്കുന്നത്.