വില്‍പനക്കെത്തിച്ച എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊണ്ടോട്ടി : വില്‍പനക്കായി കൊണ്ടുവന്ന ലഹരിമരുന്നുമായി രണ്ട് യുവാക്കളെ കരിപ്പൂര്‍ പോലീസ് പിടികൂടി. അരീക്കോട് പൂവ്വത്തിക്കല്‍ അമ്ബാട്ട് പറമ്പില്‍ സലാഹുദ്ദീന്‍ (22), പറമ്പില്‍പീടിക സൂപ്പര്‍ ബസാര്‍ കുതിരവട്ടത്ത് വീട്ടില്‍ മുഹമ്മദ് ഷാഫി (36) എന്നിവരാണ് അറസ്റ്റിലായത്. 20 ഗ്രാം എം.ഡി.എം. എയും കാറും പിടിച്ചെടുത്തു.

വിമാനത്താവളത്തിനടുത്ത് ന്യൂമാന്‍ ജങ്ഷനിലെ ലോഡ്ജില്‍ നിന്നാണ് ജില്ല ആന്റി നാര്‍കോട്ടിക് സംഘത്തിന്റെ സഹായത്തോടെ രണ്ടംഗ സംഘത്തെ പിടികൂടിയത്. ലോഡ്ജില്‍ മുറിയെടുത്ത് മയക്കുമരുന്നു വില്‍പന നടക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അരീക്കോട് പോലീസ് ഇന്‍സ്‌പെക്ടര്‍ സി.വി. ലൈജുമോന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

ചില്ലറ വിപണിയില്‍ ഒരുലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് കണ്ടെടുത്തത്. മേഖലയില്‍ നടക്കുന്ന മയക്കുമരുന്ന് വ്യാപാരത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കരിപ്പൂര്‍ സ്റ്റേഷനിലെ എസ്.ഐ സാമി, എ.എസ്.ഐ പ്രഭ, സിവില്‍ പോലീസ് ഓഫീസര്‍മാരായ സാലേഷ്, ഷബീറലി എന്നിവരും ജില്ല ആന്റി നാര്‍കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ എം. ഗിരീഷ്, ആര്‍. ഷഹേഷ്, ഐ.കെ. ദിനേഷ്, സിറാജ്, സലിം എന്നിവരുമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിച്ചാൽ ശക്തമായ നടപടി; പരീക്ഷാ മാഫിയകൾക്കെതിരെ വീണ്ടും താക്കീതുമായി പ്രധാനമന്ത്രിയുടെ...

0
ന്യൂഡല്‍ഹി: പരീക്ഷാ സമ്പ്രദായത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്ന് പ്രധാനമന്ത്രി...

​”കോൺഗ്രസ് പിന്തുടരുന്നത് ബിജെപിയുടെ വഴി”; പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് ...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐ സംസ്ഥാന...

​കനത്ത മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി

0
കല്‍പ്പറ്റ: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍...

തെരുവുനായ ആക്രമണങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ; നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് വിധി

0
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി...