ഒരുമിച്ച് മദ്യപിച്ചതിന് ശേഷം യുവാവിന്റെ കാലുകളില്‍ വെട്ടി പരിക്കേല്‍പ്പിച്ച് ഗുണ്ടാസംഘം കടന്നുകളഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഒരുമിച്ച് മദ്യപിച്ചതിന് ശേഷം യുവാവിന്റെ കാലുകളില്‍ വെട്ടി പരിക്കേല്‍പ്പിച്ച് ഗുണ്ടാ സംഘം കടന്നുകളഞ്ഞു. കൊലക്കേസ് പ്രതിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നാണ് യുവാവിനെ ആക്രമിച്ചത്. സാരമായ പരിക്കേറ്റ ഷെഫീഖിനെ (34) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂവച്ചല്‍ കുറകോണത്താണ് സംഭവം. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെങ്കിലും പിടികൂടിയിട്ടില്ല.

കൊലക്കേസ് പ്രതി രാജേഷിന്റെ വീട്ടിലേക്കാണ് മദ്യപിക്കാനെന്ന വ്യാജേന ഷഫീഖിനെ കൊണ്ടുവന്നത്. മദ്യപിച്ചതിന് ശേഷം ഷഫീഖിനെ കെട്ടിയിട്ട ശേഷം ഇരുകാലുകളിലും വെട്ടിപ്പരിക്കേല്‍പ്പിച്ചു. ശേഷം റോഡില്‍ ഉപേക്ഷിച്ച് മുങ്ങി. ഷഫീഖിന്റെ കരച്ചില്‍ കേട്ട സമീപ വാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്. പോലീസ് എത്തി ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികള്‍ക്കായി പോലീസ് സംഘം വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കിട്ടിയില്ല. പ്രതികളുമായി ഷഫീഖിന് സൗഹൃദമുണ്ടായിരുന്നെന്ന് സംശയമുണ്ട്. ഷഫീഖിന്റെ മൊബൈലില്‍ പ്രതികളിലൊരാളുടെ ഭാര്യയുടെ ചിത്രമുണ്ടെന്ന സംശയമാണ് ആക്രമണത്തിന് കാരണമെന്ന സൂചനയുമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഎം ; വിശദീകരണ പൊതുയോഗം ഇന്ന് കോഴിക്കോട്

0
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ...

ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും ; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

0
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...