പെട്രോള്‍ പമ്പില്‍ നിർത്തിയിട്ട ബൈക്ക് കവര്‍ന്ന കേസിലെ പ്രതി രണ്ടുമാസത്തിനുശേഷം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൃത്താല : കൂറ്റനാട് പട്ടാമ്ബി റോഡിലുള്ള ഗ്രീന്‍ ആന്‍ഡ് ഗ്രീന്‍ പെട്രോള്‍ പമ്ബില്‍ നിറുത്തിയിട്ട ബൈക്ക് കവര്‍ന്ന കേസിലെ പ്രതി രണ്ടുമാസത്തിനുശേഷം പിടിയില്‍. പൊന്നാനി കടവനാട് അസ്ഫലാണ് (തഫ്ളീര്‍ ദര്‍വേഷ് – 25) പിടിയിലായത്. കഴിഞ്ഞദിവസം വിയ്യൂര്‍ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ അന്വേഷണത്തിനായി ചാലിശ്ശേരി പോലീസിന് കൈമാറി.

ഇയാള്‍ക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി മുപ്പതിലേറെ കേസുകളുണ്ടെന്ന് ചാലിശ്ശേരി ഇന്‍സ്‌പെക്ടര്‍ കെ.സി. വിനു അറിയിച്ചു. കൂറ്റനാട് പട്ടാമ്ബി റോഡിലെ പെട്രോള്‍ പമ്പ് ഓഫീസില്‍ രണ്ടുമാസം മുന്‍പാണ് പ്രതി മോഷണം നടത്തിയത്. പുലര്‍ച്ചെ മൂന്നരയോടെ പമ്ബ് ഓഫീസിന്റെ മുകള്‍ഭാഗത്തെ ഗ്ലാസ് വാതില്‍ തുറന്ന് ഓഫീസ് മുറിക്കകത്ത് കടന്ന് അലമാരയും മേശയുമെല്ലാം കുത്തിത്തുറന്ന് പരിശോധന നടത്തി. ഓഫീസ് ഫയലുകളും മറ്റും സൂക്ഷിക്കുന്ന ഷെല്‍ഫുകളും തകര്‍ത്ത് പരിശോധിച്ചു.

ഓഫീസില്‍ നിന്ന് ഒന്നും കിട്ടാതായതോടെയാണ് ഇരുചക്ര വാഹനം മോഷ്ടിച്ച്‌ സ്ഥലം വിട്ടത്. ഇതൊക്കെ നിരീക്ഷണകാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ തൃശൂര്‍ ഭാഗത്തുനിന്ന് ഉപേക്ഷിച്ച നിലയില്‍ ബൈക്ക് കണ്ടെത്തുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനം ; എഡിജിപി എംആർ അജിത് കുമാറിനെ കുറ്റപ്പെടുത്തിയുള്ള റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന്...

0
തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനത്തിൽ എഡിജിപി എംആർ അജിത് കുമാറിനെ കുറ്റപ്പെടുത്തിയുള്ള...

ശബരിമല തീർത്ഥാടനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ വിപുലമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്...

0
തിരുവനന്തപുരം: ശബരിമല തീർത്ഥാടനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ വിപുലമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച്...

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ രോഗി കുഴഞ്ഞു വീണു മരിച്ച സംഭവം ; ജില്ലാ മെഡിക്കൽ...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായെത്തിയ രോഗി കുഴഞ്ഞു വീണു മരിച്ച...

സത്യപ്രതി‍ജ്ഞ ചെയ്യാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗൺസിലർ ആർ സു​ഗതൻ ഹൈക്കോടതിയിൽ

0
കൊച്ചി: സത്യപ്രതി‍ജ്ഞ ചെയ്യാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം ബിജെപി...