വീടുകയറി ആയുർവേദ ഉൽപ്പന്നങ്ങൾ വിൽക്കുന്ന യുവതികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: വീടുകയറി ആയുർവേദ ഉൽപ്പന്നങ്ങൾ വിൽക്കുന്ന യുവതികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. പുറമറ്റം വെണ്ണിക്കുളം ചെറുവള്ളിപ്പാറ വീട്ടിൽ പ്രവീൺ ദാമോദരൻ (30) ആണ് പിടിയിലായത്. അടൂരിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്നും ആയുർവേദ ഉത്പന്നങ്ങൾ വീടുകൾതോറും കയറിയിറങ്ങി വിൽപ്പന നടത്തുന്ന 18 വയസ്സുള്ള വയനാട് സ്വദേശിനിയും 20 വയസ്സുള്ള റാന്നി സ്വദേശിനിയും ആയ രണ്ട് യുവതികളെയാണ് ഇയാൾ നിർബന്ധിച്ച് വാഹനത്തിൽ കയറ്റി പലയിടങ്ങളിലായി കറങ്ങി നടന്ന് പീഡിപ്പിക്കാൻ ശ്രമിച്ചത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. യുവതികളെ പത്തനംതിട്ട കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപത്തു നിന്നുമാണ് പ്രതി നിർബന്ധിച്ച് പെട്ടി ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടു പോയത്. കൂടുതൽ കച്ചവടം നടക്കുന്ന സ്ഥലത്ത് എത്തിക്കാം എന്ന് പറഞ്ഞാണ് പെൺകുട്ടികളെ ഇയാൾ വാഹനത്തിൽ കയറ്റിയത്. വാഹനം ഓടിക്കുന്നതിനിടെ ഇയാൾ കത്തികാട്ടി പെൺകുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു. ഇവർ ബഹളം വെച്ചതോടെ വൈകുന്നേരം 4.45യോടെ തടിയൂർ എന്ന സ്ഥലത്ത് ഇറക്കിവിട്ടു.

ഇതിന് പിന്നാലെ യുവതികൾ രാത്രിയോടെ പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. യുവതികളുടെ മൊഴി രേഖപ്പെടുത്തി പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. മുൻപും സമാന രീതിയിലുള്ള കുറ്റകൃത്യം ചെയ്തിട്ടുള്ള ആളാണെന്ന് പോലീസ് പറഞ്ഞു. വടശ്ശേരിക്കര സ്വദേശിനിയെ ഇത്തരത്തിൽ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിഞ്ഞ ആളാണ്. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർണാടകത്തിലെ എസ്ഐആർ ക്രമക്കേടിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

0
കർണാടക: കർണാടകത്തിലെ എസ്ഐആർ ക്രമക്കേടിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യ തെരഞ്ഞെടുപ്പ്...

മഹാരാഷ്ട്രയിലെ ബീച്ചിൽ വിനോദസഞ്ചാരത്തിനെത്തിയ 8 വിദ്യാർഥികൾ കടലിൽ മുങ്ങിമരിച്ചു

0
റായ്ഗഡ്: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുള്ള ദിവീഗർ ബീച്ചിൽ വിനോദസഞ്ചാരത്തിനെത്തിയ 8...

ഇടപ്പള്ളിയിൽ ഇരുചക്ര വാഹന യാത്രികരെ ബസ് ഇടിച്ചിട്ട സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

0
കൊച്ചി: ഇടപ്പള്ളിയില്‍ ഇരുചക്ര വാഹന യാത്രികരെ ബസ് ഇടിച്ചിട്ട സംഭവത്തില്‍...

അധ്യാപികമാരുടെ മോര്‍ഫ് ചെയ്ത് ചിത്രങ്ങൾ പ്രചരിപ്പിച്ചു ; ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളായ മൂന്നുപേർക്ക് സസ്‌പെന്‍ഷന്‍

0
കോഴിക്കോട്: അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ പേരാമ്പ്രയിൽ...