അബ്ദുള്ളക്കുട്ടിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച്‌ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പൊന്നാനി: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച്‌ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറത്ത് വെച്ച്‌ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ വെളിയങ്കോട് സ്വദേശി അഫ്‌സലിനെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.

അഫ്സല്‍ അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാര്‍ മുന്നോട്ടെടുക്കാന്‍ അനുവദിക്കാതെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. പിന്നീട് വെല്ലുവിളി മുഴക്കി ഗ്ലാസുകള്‍ എറിഞ്ഞുടയ്ക്കാന്‍ ശ്രമിച്ചുവെന്നുമാണ് പോലീസ് കണ്ടെത്തിയത്. എന്നാല്‍ ഈ സംഭവത്തിന് രണ്ടത്താണിയിലുണ്ടായ അപകടവുമായി ബന്ധമില്ലെന്ന് പോലീസ് അറിയിച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമം 341, 506 ഐ വകുപ്പുകള്‍ ചേര്‍ത്താണ് അഫ്സല്‍ എംപി എന്ന യുവാവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊന്നാനി പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച്...

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...