കോട്ടയത്ത്‌ ഇനി കുടുംബശ്രീക്ക് സ്വന്തം ബസാര്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കുടുംബശ്രീ ഉത്പന്നങ്ങൾ ഒരു കുട കിഴിൽ കൊണ്ടുവരുക എന്ന ലക്ഷത്തോടെ കുടുംബശ്രീ കോട്ടയം ജില്ലാ മിഷൻ കാണക്കാരിയിൽ ബസാർ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ശ്രീ. അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൾ ഉദ്ഘാടനം നിർവഹിച്ചു. കണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടന്റ് ശ്രീ. ബിനോയ് പി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ശ്രീ സക്കറിയാസ് കുതിരവേലിയിൽ നിന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. കെ പി ജയപ്രകാശ് ആദ്യ ഉൽപ്പന്നം സ്വീകരിച്ചു.

ഇതിലൂടെ സംരംഭകരുടെ 700 ഓളം ഉൽപ്പന്നങ്ങൾക്ക് പുത്തൻ വാതായനങ്ങള്‍ തുറക്കാൻ കഴിയും എന്ന് കുടുംബശ്രീ കോട്ടയം ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ശ്രീ അഭിലാഷ് കെ ദിവാകർ അറിയിച്ചു. കുടുംബശ്രീ സംഭകരുടെ എല്ലാവിധ ഉൽപ്പന്നങ്ങളും ഗുണമേന്മ ഉള്ള ഭഷ്യ വസ്തുക്കൾ മിതമായ നിരക്കിൽ ജങ്ങൾക്ക് എത്തിക്കാൻ കഴിയുമെന്ന് കുടുംബശ്രീ പ്രോഗ്രാം മാനേജർ ജോബി ജോൺ പറഞ്ഞു. കുടുംബശ്രീ കോട്ടയം ജില്ലാ മിഷൻ അസിസ്റ്റന്റ് കോഡിനേറ്റർ അരുൺ പ്രഭാകർ സ്വാഗതവും കുടുംബശ്രീ ബസാർ പ്രസിഡന്റ് ശ്രീമതി സീത സുരേഷ് നന്ദിയും രേഖപ്പെടുത്തി. കാണക്കാരി ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാർ,ബ്ലോക്ക്‌ കോ ഓർഡിനേറ്റർമാർ കുടുംബശ്രീ ബസാർ കൺസോർഷ്യം മെമ്പർമാർ,മറ്റു പൊതു പ്രവർത്തകർ എന്നിവർ പരിപാടിയിൽ സന്നിഹിതരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...