ഓച്ചിറ : വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ വിവാഹത്തലേന്ന് യുവാവിനെ അറസ്റ്റ് ചെയ്തു. തഴവ മണപ്പള്ളി വടക്ക് വിശാല്‍ ഭവനത്തില്‍ ദയാല്‍ (34) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച കായംകുളത്തെ ഓഡിറ്റോറിയത്തില്‍ വെച്ച് മുംബൈയിലുള്ള യുവതിയുമായുള്ള യുവാവിന്റെ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് യുവാവിനെതിരെ വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയത്.
ഓച്ചിറ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്‍സ്‌പെക്ടര്‍ പി വിനോദ്, എസ് ഐ നിയാസ്, പ്രത്യേക സ്‌ക്വാഡിലെ അംഗങ്ങളായ ഹരിലാല്‍, രഞ്ജിത്ത്, കനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.