അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ കടല്‍ കാണാനെത്തിയ യുവാവിനെ തിരയില്‍പ്പെട്ടു കാണാതായി

For full experience, Download our mobile application:
Get it on Google Play

ആറ്റിങ്ങല്‍ : കടല്‍ കാണാനെത്തിയ യുവാവിനെ തിരയില്‍പ്പെട്ടു കാണാതായി. അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ ഭാര്യയോടൊത്ത് സന്ദര്‍ശനത്തിന് എത്തിയ നഗരൂര്‍ കൊടുവഴന്നൂര്‍ ഗണപതിയാംകോണത്ത് വിളയില്‍ വീട്ടില്‍ അനുരാജിനെ (25)യാണ് കാണാതായത്. തിരുവോണദിവസം വൈകിട്ടോടെയായിരുന്നു സംഭവം.

കുളിക്കുന്നതിനിടെയായിരുന്നു അപകടം. കോസ്റ്റല്‍ പോലിസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്. എട്ടുപേര്‍ ഉള്‍പ്പെടുന്ന സംഘം ഒരുമിച്ചാണ് മുതലപ്പൊഴിയില്‍ സന്ദര്‍ശനത്തിനെത്തിയത്. വൈകിട്ട് ആറ് മണിയോടെ കടലില്‍ കുളിക്കുന്നതിനിടെ ശക്തമായ തിരയില്‍പ്പെട്ട് നാല് പേര്‍ മുങ്ങിതാഴുകയായിരുന്നു. കോസ്റ്റല്‍ വാര്‍ഡന്‍മാര്‍ മൂന്നു പേരെ കരയ്‌ക്കെത്തിച്ചെങ്കിലും അനുരാജിനെ കണ്ടെത്താനായില്ല. യുവാക്കള്‍ കുളിക്കാന്‍ ഇറങ്ങുമ്പോള്‍ തന്നെ അപകട സാധ്യതാ മുന്നറിയിപ്പ് നല്‍കിയിരുന്നതായി വാര്‍ഡന്‍മാര്‍ പറഞ്ഞു. രണ്ടുമാസം മുന്‍പാണ് അനുരാജിന്റെ വിവാഹം കഴിഞ്ഞത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാജ മോർഫ് ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയുമായി അന്ന രാജൻ

0
കൊച്ചി : മലയാള സിനിമയിലെ പ്രിയതാരം അന്ന രാജന് നേരെ...

ചിപ്പ് നിർമ്മാണ രംഗത്ത് ഇന്ത്യയുടെ വൻ നീക്കം ; സെമികണ്ടക്ടർ മിഷൻ 2.0-യ്ക്ക് അംഗീകാരം

0
ന്യൂഡൽഹി: ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് ആഗോള ശക്തിയാകാനുള്ള ഇന്ത്യയുടെ യാത്രയിൽ മറ്റൊരു...

കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് ഷോൺ...

0
കൊച്ചി: കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...