വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പയ്യോളിയിൽ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ യുവാവ് പിടിയിൽ. താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി സനു ഷിഹാബുദ്ദീനാണ് (27) പോലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച രാവിലെ സ്കൂളിലേക്ക് പോകുകയായിരുന്ന രണ്ട് വിദ്യാർത്ഥിനികൾക്ക് നേരെയാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്. കുട്ടികൾ വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെ തുടർന്ന് കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് രാത്രിയോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലോറി ഡ്രൈവറാണ് സനു ഷിഹാബുദ്ദീൻ. പ്രദേശവാസിയല്ലാത്തതിനാൽ ഇയാളെ പെട്ടെന്ന് തിരിച്ചറിയാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. സിസിടിവി ദൃശ്യങ്ങൾ ഈ കേസിൽ നിർണ്ണായക തെളിവായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷത്തിൽ തിരിച്ചടി ; ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു. പശ്ചിമേഷ്യയിൽ വീണ്ടും...

മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി ഫോണിൽ അശ്ലീലസംഭാഷണം നടത്തിയെന്ന് ആരോപണം

0
പാറശാല : മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി...

കോട്ടയത്തിലെ 4 സമാന്തര റോഡ‍ുകളെ കണക്ട് ചെയ്ത് ഗതാഗതം സുഗമമാക്കും ; തിരുവഞ്ചൂർ

0
കോട്ടയം : നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ കോട്ടയത്തിനു ചുറ്റുമുള്ള റോഡുകൾ...

എൽനിനോ വർഷമാണെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും മുന്നൊരുക്കമുണ്ടായില്ല ; വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് കെ...

0
തിരുവനന്തപുരം: വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് മുൻ വൈദ്യുതി മന്ത്രി കെ....