വിവാഹത്തെ എതിര്‍ത്ത വല്യച്ഛനെ കാറിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമം ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പെൺ സുഹൃത്തുമായുള്ള വിവാഹത്തെ എതിർത്തതിന്റെ പേരിൽ സ്വന്തം വല്യച്ഛനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. അയ്യപ്പൻകാവ് സ്വദേശിയായ അഭിജിത്ത് പ്രസാദിനെയാണ് കൊച്ചി നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെ ആറരയ്ക്കാണ് സംഭവം നടന്നത്. വല്യച്ഛൻ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ പിന്നാലെ കാറിലെത്തിയ അഭിജിത്ത് ഇടിച്ചു വീഴ്ത്തുകയായിരുന്നു. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടി വളരെ വേഗത്തിൽ പാഞ്ഞുവന്നാണ് കാർ ബൈക്കിലിടിച്ചതെന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും തെറിച്ചുവീണ വല്യച്ഛന് ഗുരുതരമായി പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വിവാഹത്തെച്ചൊല്ലി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവർക്കിടയിൽ തർക്കങ്ങൾ നിലനിന്നിരുന്നതായും ചില പരാതികൾ പോലീസിന് ലഭിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിന് പിന്നാലെ നോർത്ത് പോലീസ് അഭിജിത്തിനെ കസ്റ്റഡിയിലെടുത്തു. കൊലപാതകശ്രമം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡരികിൽ ബസ് സ്റ്റോപ്പിനടുത്ത് കഞ്ചാവ് ചെടി വളർത്തി ; ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ് സീൽ...

0
ചേർത്തല: തണ്ണീർമുക്കം വടക്ക് വില്ലേജിൽ റോഡരികിൽ വളർത്തിയിരുന്ന കഞ്ചാവ് ചെടി എക്സൈസ്...

പണം ചോദിച്ചപ്പോൾ നൽകാത്തത് വിരോധമായി ; മൊബൈല്‍ ഷോപ്പ് ജീവനക്കാരനെ കടയില്‍ കയറി മര്‍ദിച്ചു...

0
തിരുവനന്തപുരം: ക്ലെയിമിനായി നൽകിയ മൊബൈൽ ഫോൺ തിരികെ നൽകാത്തതിലും പണം ചോദിച്ചതിലുമുള്ള...

മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയ്ക്ക് മകന്‍റെ ക്രൂര മർദനം

0
പത്തനംതിട്ട: മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയ്ക്ക് മകന്‍റെ ക്രൂര മർദനം. റാന്നി...

അലിമുക്കിൽ പിടികൂടിയ പുലിയെ അച്ചൻകോവിൽ ഉൾവനത്തിൽ തുറന്നുവിട്ടു

0
കൊല്ലം: അലിമുക്കിൽ പുലിപ്പേടി ഒഴിഞ്ഞപ്പോൾ അച്ചൻകോവിൽ നിവാസികൾ ഭീതിയിൽ. അലിമുക്കിൽ പിടികൂടിയ...