മാള:പ്ലസ്‌ടു വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുത്തൂര്‍ സ്വദേശി ഒളാട്ടുപുറത്ത് നിക്സണ്‍ (20) ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്. മരിച്ച പെണ്‍കുട്ടിയുടെ അമ്മയുടെയും സഹോദരിയുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിക്‌സണ്‍ അറസ്റ്റിലായത്.
പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന നിക്‌സണ്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായി മൊഴി ലഭിച്ചിരുന്നു. പെണ്‍കുട്ടി ഒരു വര്‍ഷത്തിലേറെയായി ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്സ് വിദ്യാര്‍ത്ഥിയായ യുവാവുമായി അടുപ്പത്തിലായിരുന്നു. ഇയാള്‍ രാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വരുകയും പോകുകയും ചെയ്തിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.