പത്മശ്രീക്കായി 50 ലക്ഷം അവര്‍ ചോദിച്ചു ; 2 കോടി തരാമെന്നേറ്റവര്‍ ഉണ്ടെന്നും പറഞ്ഞു : ബോബി ചെമ്മണ്ണൂര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പത്മശ്രീ പുരസ്‌കാരങ്ങളോടൊന്നും തനിക്ക് താത്പര്യമില്ലെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ്  പത്മപുരസ്‌കാരത്തിനുള്ള ആദ്യ റൗണ്ടില്‍ താന്‍ ഇടംനേടിയെന്ന് പറഞ്ഞ് പ്രാരംഭ ചര്‍ച്ചകള്‍ക്കുവേണ്ടി തന്നെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നെന്നും പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍.

ചെലവുകള്‍ക്കായി 50 ലക്ഷം രൂപ വേണമെന്നായിരുന്നു തന്നെ വിളിച്ചവര്‍ സൂചിപ്പിച്ചതെന്നും കേരളത്തില്‍ നിന്നുള്ള മറ്റൊരാള്‍ രണ്ട് കോടി രൂപ തരാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് അവര്‍ തന്നെ അറിയിച്ചെന്നും ഒരു അഭിമുഖത്തില്‍ ബോബി പറഞ്ഞു. അഞ്ചോ ആറോ ലക്ഷം രൂപ വേണമെങ്കില്‍ തരാമെന്നും അമ്പത് ലക്ഷം രൂപ മുടക്കാനാവില്ലെന്ന് തീര്‍ത്തു പറഞ്ഞുവെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. രണ്ടു കോടി വാഗ്ദാനം ചെയ്തവര്‍ക്ക് പത്മശ്രീ കൊടുത്തോളൂ എന്ന് പറഞ്ഞ് താന്‍ നാട്ടിലേക്ക് മടങ്ങിയെന്നും ബോബി പറഞ്ഞു. പരിചയമുള്ള ചില പ്രാഞ്ചിയേട്ടന്‍മാര്‍ ഉണ്ടെന്നും താന്‍ പ്രാഞ്ചിയേട്ടനല്ലെന്നും ബോബി. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് എന്ന ചിത്രത്തിലെ പ്രാഞ്ചിയേട്ടന്‍ എന്ന കഥാപാത്രമാണോ താങ്കള്‍ എന്ന ചോദ്യത്തിനായിരുന്നു ബോബിയുടെ മറുപടി.

ജീവിതത്തില്‍ ഇതുവരെയായി ഇരുന്നൂറിലേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചു. 812 കിലോമീറ്റര്‍ കേരളം മുഴുവനോടിയതിന് ഗിന്നസ് ലോക റെക്കോര്‍ഡും നേടി. എന്റെ വിയര്‍പ്പിന്റേയും അധ്വാനത്തിന്റേയും ഫലമായി ലഭിച്ച ആ ബഹുമതിയേക്കാള്‍ വലിയ ഒരു നേട്ടവും കിട്ടാനില്ലെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...