കാട്ടാക്കട : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നവിഡിയോ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കോട്ടപാടം തലയ്ക്കശ്ശേരി ചോലപ്പറമ്പില്‍ വീട്ടില്‍നിന്ന് പാലക്കാട് പട്ടിത്തറ തൊഴുക്കര ലക്ഷം വീട് കോളനിയില്‍ വാടകക്ക് താമസിക്കുന്ന പി. രമേശിനെയാണ് (28) കാട്ടാക്കട ഇന്‍സ്പെക്ടര്‍ കിരണും സംഘവും അറസ്റ്റ് ചെയ്തത്.
സമൂഹമാധ്യമം വഴി പരിചയപ്പെട്ട കാട്ടാക്കട സ്വദേശിനിയായ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചശേഷം നഗ്നവിഡിയോ കൈക്കലാക്കി ഷെയര്‍ചാറ്റിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ പോക്സോ നിയമമനുസരിച്ച് കേസെടുത്ത് കാട്ടാക്കട കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.