യുവതിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: വിവാഹിതയായ യുവതിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. തൃശ്ശൂർ ചിറമനേങ്ങാട് സ്വദേശി ചേറ്റകത്ത് ഞാലിൽ വീട്ടിൽ റിയാസ് ആണ് അറസ്റ്റിലായത്. എരുമപ്പെട്ടി എസ്.ഐ ടിസി അനുരാജും സംഘവുമാണ് പ്രതിയെ പിടികൂടിയത്. യുവതിയെ കുന്നംകുളത്തുള്ള ലോഡ്ജിലേക്ക് കൂട്ടി കൊണ്ട് പോയി ബലാത്സംഗത്തിനിരയാക്കി.

തുടർന്ന് ദൃശ്യങ്ങൾ പകർത്തി. പിന്നീട് ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പന്നിത്തടത്ത് വച്ച് പോലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻ്റ് ചെയ്തു. എസ്.സി.പി.ഒമാരായ എ.വി സജീവ്, കെ.എസ് ഓമന,കെ.എ.ഷാജി, സി.പി.ഒ അഭിനന്ദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...