ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച്‌ കയറി കത്തികാട്ടി പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്​റ്റില്‍

For full experience, Download our mobile application:
Get it on Google Play

പൊന്നാനി: ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച്‌ കയറി കത്തികാട്ടി പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്​റ്റില്‍. പൊന്നാനി മുല്ലാ റോഡ് സ്വദേശി പുത്തന്‍പുരയില്‍ മനാഫാണ്​ (25) അറസ്​റ്റിലായത്.

ഈ മാസം എട്ടിന് രാത്രി പ്രവാസിയുടെ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച്‌ കയറിയ മനാഫ് വഴിമധ്യേ കത്തികാട്ടി കവര്‍ച്ച നടത്തുകയായിരുന്നു. പൊന്നാനി പോലീസ് സ്​റ്റേഷന്‍ സ്വദേശിയായ തറീക്കാനകത്ത് നവാസിന്റെ പണമാണ് ഇയാള്‍ അപഹരിച്ചത്.

പോലീസ് സ്​റ്റേഷന്​ സമീപത്തെ വീട്ടില്‍നിന്ന്​ പുതുപൊന്നാനിയിലെ ഭാര്യവീട്ടിലേക്ക് പോകുന്നതിനിടെ വഴിയില്‍ വെച്ചാണ്​ യുവാവ് ലിഫ്​റ്റ്​ ചോദിച്ചത്​. മുല്ലാ റോഡ് പരിസരത്തെത്തിയപ്പോഴാണ്​ കഴുത്തില്‍ കത്തിവെച്ച്‌ കവര്‍ച്ച നടത്തിയത്​. മഴയായതിനാല്‍ റോഡരികില്‍ ആരുമില്ലെന്നത് മനസ്സിലാക്കിയാണ് ഇയാള്‍ പണമപഹരിച്ചത്.

പൊന്നാനി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊന്നാനി എസ്.ഐ ബേബിച്ചന്‍ ജോര്‍ജി‍െന്‍റ നേതൃത്വത്തില്‍ അറസ്​റ്റ് ചെയ്തത്. പ്രതിയെ പൊന്നാനി കോടതി റിമാന്‍റ്ഡ്​ ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...