സൈക്കിളുകൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: സൈക്കിൾ വർക്ക് ഷോപ്പിൽ നിന്ന് വൻവിലയുള്ള സൈക്കിളുകൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. കൊടുങ്ങല്ലൂർ ആനാപ്പുഴ അഞ്ചാങ്ങാടിയിൽ പ്രവർത്തിക്കുന്ന സൈക്കിൾ വർക്ക് ഷേപ്പിൽ നിന്നുമാണ് ഇരുപതിനായിരം രൂപയോളം വില വരുന്ന 5 സൈക്കിളുകൾ യുവാവ് മോഷ്ടിച്ചത്. ആനാപ്പുഴ സ്വദേശി ആലപ്പാട്ട് വീട്ടിൽ അക്ഷയ്കുമാർ (21) നെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ പ്രതി നൽകിയ മൊഴി പ്രകാരം മോഷ്ടിച്ച് 5 സൈക്കിളുകൾ ചാപ്പാറ, ചേരമാൻ പള്ളി, കസ്തൂരി വളവ്, ആനാപ്പുഴ എന്നിവിടങ്ങളിൽ നിന്ന് കണ്ടെടുത്തു. മേത്തല എൽത്തുരുത്ത് സ്വദേശിയായ മുല്ലശ്ശേരി വീട്ടിൽ ശശിയുടെ സൈക്കിൾ ഷോപ്പിൽ നിന്നാണ് വിവിധയാളുകൾ നന്നാക്കാനായി കൊടുത്തിരുന്നതും വർക്ക് ഷോപ്പിന് മുൻവശത്ത് സൂക്ഷിച്ചിരുന്നതുമായ 5 സൈക്കിളുകൾ ഏപ്രിൽ 20നും വൈകീട്ട് 06.00 മണിക്കും ഏപ്രിൽ 29നും രാവിലെ 09.00 മണിക്കും ഇടയിലായി മോഷണം പോയത്. ഈ ദിവസങ്ങളിൽ സൈക്കിൾ വർക്ക് ഷോപ്പ് തുറന്നിരുന്നില്ല. ഏപ്രിൽ 29ന് രാവിലെ വർക്ക് ഷോപ്പ് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തത് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ സജിൽ, തോമസ്, സിപിഒമാരായ ഷിജിൻ നാഥ്, സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...