എം.ഡി.എം.എ വില്പന – ഇലന്തൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോയിപ്രം : ബാംഗ്ലൂരില്‍ നിന്നും വില്പനയ്കായി എം.ഡി.എം.എ എത്തിച്ചു നല്‍കിയ യുവാവിനെ കോയിപ്രം പോലീസ് പിടികൂടി. പത്തനംതിട്ട ഇലന്തൂര്‍ പുന്നക്കപ്പടി സ്വദേശിയായ പാമ്പാടിമണ്ണില്‍ ഷിനോ ബി എബ്രഹാം(27) ആണ് അറസ്റ്റിലായത്. 2025 ഒക്ടോബര്‍ 23 ന് വില്പനയ്കായി കടത്തികൊണ്ട് വന്ന 20.848 ഗ്രാം എം.ഡി.എം.എ യുമായി ആറന്മുള തുണ്ടുമണ്ണില്‍ വീട്ടില്‍ രാഹുല്‍ മോഹനെ(31) പിടികൂടിയിരുന്നു. നെടുമ്പ്രയാര്‍ സൂപ്പര്‍ മാര്‍ക്കറ്റിന്റെ പാര്‍ക്കിഗ് ഏരിയയില്‍ നിന്നും കോയിപ്രം പോലീസ് സബ് ഇന്‍സ്പെക്ടര്‍ രാജീവ് ആര്‍ ആയിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പ്രതിക്ക് എം.ഡി.എം.എ ലഭിക്കുന്നത് എങ്ങനെ എന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടാം പ്രതി പിടിയിലാകുന്നത്.

രണ്ടാം പ്രതിയായ ഷിനോ ബാംഗ്ളൂരില്‍ നിന്നും ഒന്നാം പ്രതിക്ക് എം.ഡി.എം. എ എത്തിച്ചു നല്‍കി വില്പന നടത്തി വരുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി വീട്ടില്‍ എത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് രണ്ടാം പ്രതിയെ വീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത സമയം പ്രതിയില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തതിനെ തുടര്‍ന്ന് ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. കോയിപ്രം പോലീസ് ഇന്‍സ്പെക്ടര്‍ സുനിമോന്റെ  നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ രാജീവ്, സി.പി.ഓ മാരായ ജയേഷ്, പരശുറാം, അഖില്‍, ബിനു, ജിതിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

leopard

ഓവേലിയില്‍ കടുവയെ പിടിക്കാനായി സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി ; മുതുമലയിലെ ഉള്‍ക്കാട്ടിൽ തുറന്നുവിട്ടു

0
സുല്‍ത്താന്‍ബത്തേരി: വയനാട് അതിര്‍ത്തി പ്രദേശമായ തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച...

കാലിഫോർണിയ ഇരട്ടക്കൊലപാതകം : നിർണ്ണായക തെളിവുകൾ കണ്ടെത്തി ; കുറ്റപത്രം സമർപ്പിച്ച് പോലീസ്

0
കാലിഫോർണിയ : സിലിക്കൺ വാലിയെയും പ്രവാസി മലയാളി സമൂഹത്തെയും ഒന്നടങ്കം ഞെട്ടിച്ച...

മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

0
മലപ്പുറം : മലപ്പുറം മോർഫിങ് കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു....

പിഎം ശ്രീ : പദ്ധതി നടപ്പാക്കാതെ കേന്ദ്രഫണ്ട് ലഭിക്കില്ല, വിദ്യാർഥികൾക്ക് ലഭിക്കേണ്ട പ്രയോജനം...

0
ന്യൂഡൽഹി : പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ വൈകുന്നതിനാൽ കേന്ദ്രസർക്കാരിന്റെ മറ്റു...