പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാക്കള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

യുപി: ഗുരുഗ്രാമില്‍ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാക്കള്‍ അറസ്റ്റില്‍. ബി കോം വിദ്യാർത്ഥികളായ അങ്കിത് (19), ലക്ഷ്യ (18) എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്. 17 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കാറിലെത്തിയ പ്രതികള്‍ പെണ്‍കുട്ടിയുടെ വീടിന് സമീപം തള്ളിയിട്ടു രക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ചയാണ് ട്യൂഷൻ സെന്ററിലേക്ക് പോകുന്നതിനിടെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. സർക്കാർ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിനി മൂന്ന് മാസം മുൻപ് ഇൻസ്റ്റാഗ്രാമിലൂടെയാണ് പ്രതികളുമായി പരിചയപ്പെടുന്നത്.

വൈകിട്ട് 4.30ന് ട്യൂഷന് പോകാനായി വീട്ടിൽ നിന്നു പുറപ്പെട്ട പെണ്‍കുട്ടി വൈകുന്നേരമായിട്ടും തിരിച്ചെത്താതായതോടെ അച്ഛൻ ട്യൂഷൻ സെൻ്ററിലെത്തി അന്വേഷിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി അവിടെ എത്തിയിട്ടില്ലായിരുന്നു. തുടർന്ന് കുടുംബം പെൺകുട്ടിയെ അന്വേഷിക്കാൻ തുടങ്ങി. രാത്രി 8 മണിയോടെയായിരുന്നു മകൾ വീട്ടിലെത്തിയതെന്ന് പെണ്‍കുട്ടിയുടെ അച്ഛൻ പറഞ്ഞു. ട്യൂഷന് കൊണ്ടാക്കാമെന്ന് പറഞ്ഞാണ് പ്രതികള്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയത്. തുടർന്ന് അവർ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അച്ഛൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...