വിവിധ ഭാഗങ്ങളിൽ നിന്നായി ബൈക്കുകൾ മോഷ്ടിച്ച കേസ് ; യുവാക്കൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ബൈക്കുകൾ മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണന്തല, തമ്പാനൂർ സ്റ്റേഷൻ പരിധികളിലാണ് പ്രതികൾ പിടിയിലായത്. പന്തളം കടക്കാട്, കുംബാര വീട്ടിൽ മുഹമ്മദ് അനസ് (19) ആണ് മണ്ണന്തല പോലീസിന്റെ പിടിയിലായത്. നാലാഞ്ചിറ സ്വദേശിയുടെ ഏകദേശം രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന കെടിഎം ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ജൂൺ ഒന്നിന് പാണൻവിള ഭാഗത്ത് പാർക്ക് ചെയ്തിരുന്ന വാഹനമാണ് പ്രതി കവർന്നത്. കൂടാതെ, ​തമ്പാനൂരിൽ നിന്നും വാഹനം മോഷ്ടിച്ച കേസിൽ പൂവച്ചൽ, ആലുമുക്ക്, തടത്തരികത്തു വീട്ടിൽ അനന്ദു (19)വിനെ തമ്പാനൂർ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയ് മൂന്നിന്തമ്പാനൂർ ഭാഗത്ത് പാർക്ക് ചെയ്തിരുന്ന കാട്ടായിക്കോണം സ്വദേശിയുടെ വാഹനം മോഷ്ടിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. രണ്ട് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത കേസുകളിൽ അറസ്റ്റിലായ ഇരു പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തെന്ന് പോലീസ് അറിയിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സുഹൃത്തിന്‍റെ ഭാര്യയെ വീട്ടിൽ കയറി പീഡിപ്പിച്ചതിന് പിന്നാലെ കടത്തിക്കൊണ്ടുപോയും പീഡനം ; പ്രതി പിടിയിൽ

0
തിരുവനന്തപുരം: സുഹൃത്തിന്‍റെ ഭാര്യയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയും, തുടർന്ന് കടത്തിക്കൊണ്ടുപോയി...

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. കണ്ണൂർ,...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം : നിർണായക ഹർജികൾ ഇന്ന് ഹൈക്കോടതിയിലും സെഷൻസ് കോടതിയിലും

0
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നിർണായക ഹർജികൾ ഇന്ന് ഹൈക്കോടതിയിലും...

സംസ്ഥാന ബജറ്റിന് പിന്നാലെ വിവിധ വകുപ്പുകളുടെ ധനാഭ്യർഥനകൾ ഇന്ന് നിയമസഭയിൽ പരിഗണിക്കും

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിന് പിന്നാലെ വിവിധ വകുപ്പുകളുടെ ധനാഭ്യർഥനകൾ ഇന്ന് നിയമസഭയിൽ പരിഗണിക്കും....