ഗൃഹനാഥനെ വീട്ടിനുള്ളില്‍ കെട്ടിയിട്ട് 45 പവന്‍ സ്വര്‍ണ്ണവും 50000 രൂപയും കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: മുല്ലക്കരയില്‍ ഗൃഹനാഥനെ വീട്ടിനുള്ളില്‍ കെട്ടിയിട്ട് നാല്‍പ്പത്തിയഞ്ച് പവന്‍ സ്വര്‍ണ്ണവും അമ്പതിനായിരം രൂപയും കവര്‍ന്നു. മുല്ലക്കര ചെറുവാറ വീട്ടില്‍ സോമശേഖരന്റെ വീടായ കുപ്പടിത്തറയിലാണ് വന്‍ കവര്‍ച്ച നടന്നത്. വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തിത്തുറന്ന് അകത്തുകടന്ന മൂന്നംഗസംഘമാണ് കവര്‍ച്ച നടത്തിയത്. ഹിന്ദി സംസാരിക്കുന്ന മൂന്ന് പേരാണ് അകത്തുകടന്നതെന്ന് വീട്ടുടമസ്ഥന്‍ വ്യക്തമാക്കി. അകത്തുകടന്ന ഉടന്‍ തന്നെ മോഷ്ടാക്കള്‍ സോമശേഖരനെ കിടപ്പുമുറിയില്‍ ബലമായി കെട്ടിയിടുകയായിരുന്നു. തുടര്‍ന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന നാല്‍പ്പത്തിയഞ്ച് പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും അമ്പതിനായിരം രൂപയും ഇവര്‍ പൂര്‍ണ്ണമായി കവര്‍ന്നു.

കള്ളന്മാര്‍ സാധനങ്ങളുമായി സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടതിന് പിന്നാലെ സ്വയം കെട്ടഴിച്ചുമാറ്റി പുറത്തേക്ക് ഓടിവന്ന സോമശേഖരന്‍ നാട്ടുകാരെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. സംഭവമറിഞ്ഞ് പോലീസും പ്രത്യേക ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സുഹൃത്തിന്‍റെ ഭാര്യയെ വീട്ടിൽ കയറി പീഡിപ്പിച്ചതിന് പിന്നാലെ കടത്തിക്കൊണ്ടുപോയും പീഡനം ; പ്രതി പിടിയിൽ

0
തിരുവനന്തപുരം: സുഹൃത്തിന്‍റെ ഭാര്യയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയും, തുടർന്ന് കടത്തിക്കൊണ്ടുപോയി...

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. കണ്ണൂർ,...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം : നിർണായക ഹർജികൾ ഇന്ന് ഹൈക്കോടതിയിലും സെഷൻസ് കോടതിയിലും

0
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നിർണായക ഹർജികൾ ഇന്ന് ഹൈക്കോടതിയിലും...

സംസ്ഥാന ബജറ്റിന് പിന്നാലെ വിവിധ വകുപ്പുകളുടെ ധനാഭ്യർഥനകൾ ഇന്ന് നിയമസഭയിൽ പരിഗണിക്കും

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിന് പിന്നാലെ വിവിധ വകുപ്പുകളുടെ ധനാഭ്യർഥനകൾ ഇന്ന് നിയമസഭയിൽ പരിഗണിക്കും....