പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു ; യു​വാ​വ് അ​റ​സ്റ്റി​ൽ

For full experience, Download our mobile application:
Get it on Google Play

മു​ണ്ട​ക്ക​യം: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് പോലീസ് പിടിയിൽ. മുണ്ടക്ക​യം വെ​ള്ള​ന​ടി ഭാ​ഗ​ത്ത് പാ​റ​യി​ൽപു​രയിടം അ​ഭി​മോ​നെ(25)യാ​ണ് അറസ്റ്റ് ചെയ്തത്. മു​ണ്ട​ക്ക​യം പോ​ലീ​സ് ആണ് അറസ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ ദി​വ​സം ആണ് കേസിനാസ്പദമായ സംഭവം. ഇ​യാ​ൾ പ​ക​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പെ​ൺ​കു​ട്ടി​യെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​ക്കു​ക​യു​മാ​യിരുന്നെന്നാണ് പരാതിയിൽ പറയുന്നത്.

തു​ട​ർ​ന്ന്, ഇ​യാ​ൾ സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നു ക​ട​ന്നു​ക​ള​ഞ്ഞെ​ങ്കി​ലും പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ണ്ട​ക്ക​യം പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. മു​ണ്ട​ക്ക​യം ​പോലീ​സ് സ്റ്റേ​ഷ​ൻ ഇ​ന്‍​സ്പെ​ക്ട​ര്‍ എ. ​ഷൈ​ന്‍​കു​മാ​ര്‍, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ്. അ​നി​ഷ്, എ​സ്‌​സി​പി​ഒ​മാ​രാ​യ ര​ഞ്ജി​ത് എ​സ്. നാ​യ​ർ, ജോഷി എം. ​തോ​മ​സ്, വി.​ജെ. ബി​ജി, എം.​എ​സ്. നൂ​റു​ദീ​ൻ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യിൽ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...