തിരുവനന്തപുരത്ത് 42 ഗ്രാം എംഡിഎംഎയും ഒന്നേമുക്കാൽ കിലോ കഞ്ചാവുമായി യുവാവ്‌ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരത്ത് 42 ഗ്രാം എംഡിഎംഎയും ഒന്നേമുക്കാൽ കിലോ കഞ്ചാവുമായി യുവാവ്‌ പിടിയിൽ. വെമ്പായം സ്വദേശി അനന്ദു(27)വിനെയാണ് എക്‌സൈസ്‌ സംഘം പിടികൂടിയത്. കഴക്കൂട്ടം- കാരോട് ബൈപാസ് റോഡിൽ കീഴമ്മാകത്തിന് സമീപത്തെ ബസ്‌സ്‌റ്റോപ്പിൽ നിന്നാണ്‌ എക്സൈസ് പരിശോധനയിൽ ഇയാളെ കസ്റ്റഡിയിലെടുത്തത്. സ്ഥിരം ലഹരിമരുന്ന് വിൽപ്പനക്കാരനാണ് അനന്ദുവെന്ന് എക്സൈസ് പറയുന്നു. ബുധനാഴ്ച രാവിലെ ബെംഗളുരുവിൽ നിന്നും മയക്കുമരുന്നുകള്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിച്ച് ഇന്നലെ രാവിലെ 10 മണിയോടെ ലഹരി വസ്തുക്കളുമായി സുഹൃത്തിനെ കാത്ത് കീഴമാകം ബസ് സ്റ്റോപ്പിൽ നില്‍ക്കുമ്പോഴാണ് അനന്ദു എക്‌സൈസിന്‍റെ പിടിയിലാകുന്നത്.

ബെംഗളുരുവിൽ നിന്നും വന്‍തോതില്‍ മയക്കുമരുന്നുകള്‍ കേരളത്തിലേക്ക് എത്തിച്ച് രഹസ്യമായി സുഹൃത്തുക്കള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്ന സംഘത്തില്‍പ്പെട്ട ആളാണ് ഇയാളെന്ന് എക്സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇക്കാര്യം എക്സൈസ് പരിശോധിക്കുന്നുണ്ട്. ഇയാളില്‍ നിന്നും 20,000 രൂപയും പിടികൂടിയിട്ടുണ്ട്. ഇയാൾ മുമ്പും മേജര്‍ ക്വാണ്ടിറ്റിയിലുള്ള നൈട്രോ സെപാം ടാബ്ലറ്റുകളുമായി പോലീസ് പിടിയില്‍ ആയിട്ടുണ്ട്. പോലീസില്‍ ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസും നിലനില്‍ക്കുന്നുണ്ട്. പോലീസില്‍ ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസും നിലനില്‍ക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...