എൽഎസ്ഡി സ്റ്റാമ്പുകളും എയർ ഗണ്ണും കത്തിയുമായി യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: മാരക സിന്തറ്റിക് മയക്കുമരുന്ന് ഇനത്തിൽപെട്ട എൽഎസ്ഡി സ്റ്റാമ്പുകളും എയർ ഗണ്ണും കത്തിയുമായി യുവാവ് പിടിയിൽ. തൃശൂരിലെ ചിയ്യാരം ആൽത്തറ സ്വദേശിയായ രാഹുലിനെ (30) ആണ് ലഹരിവിരുദ്ധ സ്ക്വാഡ് ആയ ഡാൻസാഫ് പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻ കാപ്പ പ്രതിയുമാണ് യുവാവെന്ന് പോലീസ് പറഞ്ഞു. നിരവധി കേസുകളിൽ പ്രതിയായ രാഹുലിനെ ഡാൻസാഫ് സ്ക്വാഡ് നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒല്ലൂരിൽ പ്രതി സഞ്ചരിച്ച വാഹനത്തെ പിൻതുടർന്ന സ്ക്വാഡ് അംഗങ്ങൾ വാഹനം തടഞ്ഞ് രാഹുലിനെ പരിശോധിച്ചു.

കത്തിയെടുത്ത് സ്ക്വാഡ് അംഗങ്ങളെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ബലപ്രയോഗത്തിലൂടെ തടഞ്ഞ് പ്രതിയെ അതിവിദഗ്ധമായി കീഴ്പ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് നടത്തിയ പരിശോധനയിലാണ് പ്രതിയിൽ നിന്നും മാരക സിന്തറ്റിക് മയക്കുമരുന്ന് ഇനത്തിൽപെട്ട എൽഎസ്ഡി സ്റ്റാമ്പുകളും എയർ ഗണ്ണും ആക്രമണത്തിന് ഉപയോഗിച്ച കത്തിയും കണ്ടെടുത്തത്. പ്രതിക്കെതിരെ തൃശൂർ ഈസ്റ്റ്, വലപ്പാട്, നെടുപുഴ, മണ്ണുത്തി, പുതുക്കാട്, ചേർപ്പ് എന്നീ പോലീസ് സ്റ്റേഷനുകളിലായി 11 കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...