മാരക മയക്കുമരുന്നായ എംഡിഎംഎയുമായി 23 കാരനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ:  മാരക മയക്കുമരുന്നായ എംഡിഎംഎയുമായി 23 കാരനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. .05 ഗ്രാം അളവില്‍ പിടിക്കപ്പെട്ടാല്‍ പോലും പത്ത് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന ഗുരുതരമായ കുറ്റകൃത്യമാണ് ഇത്. തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയിലാണ് കോഴിക്കോട് ബേപ്പൂര്‍ അരക്കിണര്‍ സ്വദേശിയായ കുണ്ടോളി വീട്ടില്‍ കെ നാഫില്‍ പിടിയിലായത്.

മാനന്തവാടി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി ശറഫുദ്ദീനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍നിന്നും 49.840 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും കണ്ടെടുത്തു. പാര്‍ട്ടി ഡ്രഗ് എന്നറിയപ്പെടുന്ന എംഡിഎംഎ അതീവ മാരകമായ മയക്കുമരുന്നാണ്.

പ്രിവന്റീവ് ഓഫീസര്‍ സുരേഷ് വെങ്ങാലിക്കുന്നേല്‍, കെപി ലത്തീഫ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി അനൂപ്, കെഎസ് സനൂപ്, കെ മഹേഷ്, ഷിന്റോ സെബാസ്റ്റ്യന്‍, പി വിപിന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തത്തിലെ ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് അവലോകന...

0
തമിഴ്‌നാട്: നേപ്പാൾ ദുരന്തത്തിലെ ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി...

മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം

0
തിരുവനന്തപുരം: മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്...

ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ പശുക്കിടാവ് ചത്തു : ആക്രമിച്ചത് കടുവയെന്ന് സംശയം

0
കോന്നി : ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രണത്തില്‍ പശുക്കിടാവ് ചത്തു. മണ്ണില്‍പുത്തന്‍ വീട്ടില്‍...

വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം

0
തിരുവനന്തപുരം: മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്...