കോന്നി : കോന്നിയില്‍ എം.ഡി.എം.എ യുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ഐരവണ്‍ പ്രസാദ് നിലയം വീട്ടില്‍ എന്‍.പ്രസാദിന്റെ മകന്‍ ദേവനാരായണനെയാണ് കാറില്‍ സൂക്ഷിച്ചിരുന്ന എം.ഡി.എം.എ യുമായി പിടികൂടിയത്. 2.174 ഗ്രാം എം.ഡി.എം.എ ഇയാളില്‍ നിന്നും പിടിച്ചെടുത്തു. പത്തനംതിട്ട സ്ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിനോദ് എം.ഓ, ഇന്‍സ്പെക്ടര്‍ പ്രവീണ്‍ എസ്.എസ്, പ്രിവന്റിവ് ഓഫീസര്‍ വിമല്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാഹുല്‍, ജിതിന്‍, അജിത്, നിതിന്‍, സോജന്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ജിജി, പ്രിവന്റിവ് ഓഫീസര്‍ ശശിധരന്‍ പിള്ള, ഡ്രൈവര്‍ റജി എന്നിവര്‍ പങ്കെടുത്തു.
പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി അടുത്തിടെ നിരവധി ആളുകള്‍ എം.ഡി.എം.എ യുമായി പിടിയിലായിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയില്‍ തിരുവല്ലയില്‍ കാറില്‍ ഒളിപ്പിച്ചു കടത്തിയ നാല്പത്തിയാറുഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തിരുന്നു. സെപ്റ്റംബര്‍ മാസത്തില്‍ പന്തളത്ത് എം.ഡി.എം.എ യുമായി പന്തളം സ്വദേശിയെ പിടികൂടിയിരുന്നു.






























