കണ്ണൂരിൽ ന്യൂജെനറേഷൻ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പയ്യാമ്പലം: കണ്ണൂരിൽ ന്യൂജെനറേഷൻ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. എടക്കാട് സ്വദേശി മുഹമ്മദ് ഷരീഫ് സി എച്ച് ആണ് കഴിഞ്ഞ ദിവസം കണ്ണൂരിൽ ആന്‍റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന്‍റെ പിടിയിലായത്. ഇയാളിൽ നിന്നും 134.178 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെത്തി. അഞ്ച് ലക്ഷം രൂപയോളം വില വരും പിടികൂടിയ രാസലഹരിക്കെന്ന് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷാബു സി പറഞ്ഞു. പായ്യാമ്പലം ബീച്ചിലേക്ക് പോകുന്ന റോഡിൽ സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷാബു സിയും സംഘവും നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയ്. റോയൽ എൻഫീൽഡ് ബുള്ളറ്റിൽ വന്ന യുവാവിനെ കണ്ട് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്നും സിന്തറ്റിക് മയക്കുമരുന്ന് പിടിച്ചെടുത്തത്. ഇയാൾ മുൻപും വിവിധ കേസുകളിൽ പ്രതിയായിട്ടുണ്ട്.

ബെംഗളൂരുവിൽ നിന്നാണ് മെത്താംഫിറ്റമിൻ കൊണ്ട് വന്നതെന്നും ജില്ലയിലെ വിവിധയിടങ്ങളിൽ വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യമെന്നും ചോദ്യം ചെയ്യലിൽ പ്രതി പോലീസിനോട് പറഞ്ഞു. മാരക മയക്കുമരുന്നായ മെത്താംഫിറ്റമിൻ വിൽപ്പന നടത്തുന്നത് 10 വർഷം മുതൽ 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് പോലീസ് അറിയിച്ചു. സ്പെഷ്യൽ സ്‌ക്വാഡ് പാർട്ടിയിൽ പ്രിവൻറ്റീവ് ഓഫീസർമാരായ ഷിബു കെ സി, അബ്ദുൾ നാസർ ആർ പി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ആയ സുജിത്ത്, സിവിൽ എക്സ്സൈ് ഓഫീസർ വിഷ്ണു, വനിതാ സിവിൽ എക്സ്സൈ് ഓഫീസർ സീമ പി എക്സൈസ് ഡ്രൈവർ സോൾദേവ് എന്നിവർ ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവർ ഷൗക്കത്ത് അലിയുടെ ആത്മഹത്യ ; മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർക്ക് കാരണം കാണിക്കൽ...

0
തിരുവനന്തപുരം: തന്റെ വാഹനത്തിന് തുടർച്ചയായി ഫിറ്റ്നസ് നിഷേധിക്കുന്നവെന്ന് ആരോപിച്ച് ജീവനൊടുക്കിയ...

സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ...

ആരോപണ വിധേയനായ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് രാജിവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ സർക്കാർ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ...

മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ അപകടം ; ചികിത്സയിലായിരുന്ന യുവാവും മരിച്ചു

0
മണ്ണഞ്ചേരി : മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ നിയന്ത്രണംവിട്ട് മറ്റൊരു ബൈക്കിലിടിച്ച് ഗുരുതരമായി...