തൃശ്ശൂരിൽ രേഖകൾ ഇല്ലാത്ത 62.5 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : തൃശ്ശൂരിൽ രേഖകൾ ഇല്ലാത്ത 62.5 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ. കർണാടക സ്വദേശിയായ ഉദയ്ശങ്കർ ആണ് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ പിടിയിലായത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കർണാടക ആർടിസി ബസിൽ നിന്ന് യുവാവിനെ പിടികൂടിയത്. “കർണാടകയിലെ തന്റെ വസ്തു വിറ്റ് ലഭിച്ച പണമാണ്, കൊച്ചിയിൽ വാങ്ങാൻ പോകുന്ന വസ്തുവിന് അഡ്വാൻസ് നൽകുവാനാണ് ഇത് കയ്യിൽ കരുതിയത് ” ഇങ്ങനെയാണ് തൃശ്ശൂരിൽ 62.5 ലക്ഷം രൂപയുമായി പിടിയിലായ യുവാവ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിനോട് പറഞ്ഞത്.

എന്നാൽ കർണാടക സ്വദേശി ഉദയ് ശങ്കറിന്റെ കയ്യിൽ വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ട യാതൊരു രേഖകളും ഉണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിൽ, ഏതെങ്കിലും പാർട്ടിയുടെ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി എത്തിച്ച പണമാണോ ഇയാളുടെ കയ്യിൽ നിന്ന് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർക്ക് സംശയമുണ്ട്. തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ആദായ നികുതി വകുപ്പിന് പണം കൈമാറി. ഇന്ന് രാവിലെയാണ് ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള കർണാടക ആർടിസി ബസ്സിൽ നിന്ന് പണവുമായി ഉദയ്ശങ്കർ എത്തിയത്. പിടിയിലായ കർണാടക സ്വദേശിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...