ബെംഗളൂരു: പിറന്നാൾ ബാനർ അഴിച്ചുമാറ്റിയെന്നാരോപിച്ച് മുനിസിപ്പാലിറ്റി തൊഴിലാളിക്ക് യുവാക്കളുടെ ക്രൂരമർദ്ദനം. ഹാവേരി സിറ്റി മുനിസിപ്പാലിറ്റിയിലെ ജീവനക്കാരായ തൊഴിലാളികളെയാണ് ഒരു സംഘം യുവാക്കൾ മർദിച്ചത്. ബിയർ ബോട്ടിലുകൾ കൊണ്ടും ക്രിക്കറ്റ് ബാറ്റ് കൊണ്ടുമായിരുന്നു മർദനം. സംഭവത്തിൽ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജൂൺ അഞ്ചിനായിരുന്നു സംഭവം നടന്നത്. മുനിസിപ്പൽ കമ്മീഷണറുടെ നിർദേശപ്രകാരം ശാന്തനു എന്നയാളുടെ പിറന്നാൾ ബാനർ തൊഴിലാളികൾ നീക്കം ചെയ്തു. ഇതിൽ പ്രകോപിതരായ യുവാക്കൾ ആയുധങ്ങളുമായി മുനിസിപ്പൽ ഓഫീസിലേക്ക് കയറിച്ചെല്ലുകയും തൊഴിലാളികളെ മർദ്ദിക്കുകയുമായിരുന്നു. ബാറ്റ് കൊണ്ട് തലയ്ക്കടിച്ചും ബിയർ കുപ്പികൾ മുഖത്തേക്കെറിഞ്ഞുമായിരുന്നു മർദനം. ശേഷം തൊഴിലാളികൾക്ക് നേരെ വധഭീഷണി മുഴക്കുകയും ചെയ്തു. യുവാക്കളുടെ പക അവിടെയും തീർന്നില്ല. ശേഷം ജൂൺ ഏഴിന് പ്രദേശത്തെ ഒരു മദ്യശാലയിലേക്ക് കടന്നുകയറി രാജു എന്ന തൊഴിലാളിയെയും ക്രൂരമായി മർദിച്ചു. സംഭവത്തിൽ ശാന്തപ്പ, അർജുന, പ്രതം, ഫക്കിരേഷ് കൊരവർ, മുകേഷ്, പ്രജ്വൽ, ഗണേഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. മർദനമേറ്റവരെല്ലാം കരാർ തൊഴിലാളികളാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























