കൊട്ടാരക്കര: വെട്ടിക്കവല തലച്ചിറയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ പ്രധാനി പിടിയിൽ. തിരുവനന്തപുരം ശാസ്തവട്ടം അംഗനവാടിക്ക് സമീപം അരുൺ ഭവനിൽ അരുൺരാജിനെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 16ന് അരുൺരാജ് അടങ്ങുന്ന ആറംഗ സംഘം തലച്ചിറ പൂവണത്തൂർ ചരുവിള വീട്ടിൽ ശരത്തിനെ വാളുപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പേച്ചിരുന്നു.
കാറിലും ബൈക്കിലുമായെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. കുടുംബ പ്രശ്നങ്ങൾ ചർച്ച ചെയ്യാനെത്തിയ യുവാവുമായി ഉണ്ടായ തർക്കം പിന്നീട് ക്വട്ടേഷൻ ആക്രമണത്തിലേക്ക് നീങ്ങുകയായിരുന്നു. കേസിലെ മറ്റ് പ്രതികൾ ഒളിവിലാണ്. കൊട്ടാരക്കര സി.ഐ ടി. ബിനുകുമാർ, എസ്.ഐമാരായ നഹാദ്, സുരേഷ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് അരുൺരാജിനെ അറസ്റ്റ് ചെയ്തത്.