അതിജീവിതകളെ നിരന്തരം അധിക്ഷേപിക്കുന്നു ; രാഹുല്‍ ഈശ്വറിനെതിരെ യുവജന കമ്മീഷൻ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അധിക്ഷേപ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ യുവജന കമ്മീഷന്‍ കേസെടുത്തു. സംസ്ഥാന പൊലിസ് മേധാവിയോട് കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അതിജീവിതകളെ രാഹുല്‍ ഈശ്വര്‍ നിരന്തരം അധിക്ഷേപിക്കുന്നതായി യുവജന കമ്മീഷന്‍ അധ്യക്ഷന്‍ എം ഷാജര്‍, ദിശ എന്ന സംഘടനയുടെ പരാതിയിലാണ് കേസ്. അതിനിടെ, അവഹേളന പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി ജോണിനെതിരെ യുവജന കമ്മീഷന്‍ രംഗത്തെത്തി. വിനു വി ജോണിനോട് നേരിട്ട് ഹാജരാകാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. രഞ്ജിത്ത് ഇസ്രയേല്‍ നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം കലോത്സവത്തിലെ ദ്വയാര്‍ഥ പ്രയോഗത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്‌സോ കേസെടുത്തിരുന്നു. കേസില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ അരുണ്‍കുമാര്‍ ഒന്നാം പ്രതിയാണ്. തിരുവനന്തപുരം കണ്‍ന്റോണ്‍മെന്റ് പൊലീസാണ് കേസ് എടുത്തത്. ശിശുക്ഷേമ സമിതിയുടെ പരാതിയിലാണ് കേസ്. കേസിലെ രണ്ടാംപ്രതി റിപ്പോര്‍ട്ടര്‍ ഷഹബാസ് ആണ്. കണ്ടാലറിയാവുന്ന മറ്റൊരു റിപ്പോര്‍ട്ടറാണ് കേസിലെ മൂന്നാം പ്രതി. കലോത്സവ റിപ്പോര്‍ട്ടിങ്ങില്‍ ദ്വയാര്‍ഥ പ്രയോഗം നടത്തിയെന്നായിരുന്നു കേസ്. അരുണ്‍ കുമാര്‍ സഭ്യമല്ലാത്ത ദ്വയാര്‍ഥ പ്രയോഗം നടത്തിയെന്ന് ബാലാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു : കഴിഞ്ഞ ഒരാഴ്ച വൈദ്യുതി നിയന്ത്രണം വേണ്ടി വന്നില്ലെന്ന്...

0
തിരുവനന്തപുരം : കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു. കഴിഞ്ഞ ഒരാഴ്ച സംസ്ഥാനത്ത്...

വിഴിഞ്ഞത്തിൻ്റെ കാര്യത്തിൽ ഓരോ മലയാളികൾക്കും താത്രപര്യമുണ്ടെന്ന് കെ കെ രാ​ഗേഷ്

0
തിരുവനന്തപുരം: വിഴിഞ്ഞത്തിൻ്റെ കാര്യത്തിൽ ഓരോ മലയാളികൾക്കും താത്രപര്യമുണ്ടെന്ന് സി പി ഐ...

കോന്നി വി.എൻ.എസ്. കോളേജിൽ വനമഹോത്സവത്തിന്റെ ഭാഗമായി ഏകദിന വർക്ക്‌ഷോപ്പ് ; സീഡ് ബോളുകൾ തയ്യാറാക്കി...

0
കോന്നി : വനമഹോത്സവം 2026 ന്റെ ഭാഗമായി കൊന്നപ്പാറ വി.എൻ.എസ്. കോളേജിൽ...

വ്യാജ പോക്സോ പരാതിയില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഭവം ; എ.ഐ.വൈ.എഫ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്...

0
കോന്നി : വ്യാജ പോക്സോ പരാതിയിൽ നിരപരാധികളായ യുവാക്കളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച്...