പി.എസ്.സി ‌ ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം ; യൂത്ത് കോണ്‍ഗ്രസിന്റെ അനിശ്ചിതകാല നിരാഹാര സമരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ജോലി നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യപിച്ച്‌ യൂത്ത് കോണ്‍ഗ്രസിന്റെ അനിശ്ചിതകാല നിരാഹാര സമരം. സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും ഉപാധ്യക്ഷന്‍ കെ.എസ് ശബരീനാഥനുമാണ് നിരാഹാര സമരം ആരംഭിച്ചത്.

ഡിവൈഎഫ്‌ഐയുടെ മധ്യസ്ഥതയില്‍ നടന്ന ആദ്യഘട്ട ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ തുടര്‍ ചര്‍ച്ചകള്‍ക്കുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ചിരുന്നു. വിവിധ വിഭാഗങ്ങളില്‍ ആറുമാസത്തില്‍ കൂടുതല്‍ ജോലിചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ തസ്തികകള്‍ നിര്‍മ്മിച്ച്‌ നിയമനം നടത്തണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം. എന്നാല്‍ ഇക്കാര്യം പ്രായോഗികമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഉദ്യോഗാര്‍ഥികളുടെ സമരം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുത്തത്.

സര്‍ക്കാര്‍ യുവജനങ്ങളെ വഞ്ചിക്കുകയാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ആരോപിച്ചു. പിന്‍വാതില്‍ വഴി ബന്ധുക്കള്‍ക്കും പാര്‍ട്ടിക്കാര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കുന്നു. മന്ത്രിമാര്‍ സമരത്തെ അധിക്ഷേപിക്കുന്നു. സമരക്കാരെ രാഷ്ട്രീയക്കാരായി ചാപ്പകുത്തുന്നു. കര്‍ഷകനെ ആക്ഷേപിക്കുന്ന മോദിയും യുവാക്കളെ അധിക്ഷേപിക്കുന്ന പിണറായിയും ഒന്നാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നിരാഹാരസമരം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പിന്‍വാതില്‍ നിയമനത്തിന് വേണ്ടിയാണ് തിങ്കളാഴ്ച മന്ത്രിസഭ യോഗം ചേരുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. പിഎസ്‌സിയെ സര്‍ക്കാര്‍ നോക്കുകുത്തിയാക്കി. ഉദ്യോഗാര്‍ഥികളുടെ കാര്യത്തില്‍ പിണറായി വിജയന്‍ ദുരഭിമാനം വെടിയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...