കാസര്‍ഗോഡ് : കാഞ്ഞങ്ങാട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഉദ്ഘാടനം കഴിഞ്ഞ കാഞ്ഞങ്ങാട്ടെ ‘അമ്മയും കുഞ്ഞും’ ആശുപത്രി ഉടന്‍ തുറന്നുകൊടുക്കുക, മെഡിക്കല്‍ കോളേജ് സമയബന്ധിതമായി പൂര്‍ത്തിയാക്കുക, പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ഭാര്യയ്ക്ക് അനധികൃതമായി ജോലി കൊടുത്തത് റദ്ദാക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മന്ത്രിക്കു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.
ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തെ കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു നീക്കി. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കെട്ടിടത്തില്‍ ജില്ലാതല അവലോകന യോഗത്തില്‍ പങ്കെടുത്തശേഷം പുറത്തിറങ്ങുമ്പോഴാണ് മന്ത്രിക്കു നേരെ പ്രതിഷേധമുണ്ടായത്.