Tuesday, June 25, 2024 4:30 am

കര്‍ഷകര്‍ക്ക് പിന്തുണമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പാലക്കാട് ട്രെയിന്‍ തടഞ്ഞ് ഉപരോധം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കര്‍ഷകര്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.  ട്രെയിന്‍ തടഞ്ഞ് ഉപരോധം. ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. പാലക്കാട് നിന്ന് ചെന്നൈയിലേക്ക് പോകേണ്ടിയിരുന്ന ട്രെയിനാണ് ഉപരോധിച്ചത്. കര്‍ഷകസമരത്തിന് പിന്തുണയുമായി രാജ്ഭവനിലേക്കും യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. തളളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ സൈക്കിള്‍ റാലിയും നടത്തി. സോളിഡാരിറ്റി ഓണ്‍ പെഡല്‍സ് എന്ന പേരിലായിരുന്നു സൈക്കിള്‍ റാലി. പാലക്കാട് കോട്ടയില്‍ നിന്ന് തുടങ്ങി നഗരത്തിലൂടെ ഇരുപതു കിലോമീറ്റര്‍ സഞ്ചരിച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇരുനൂറിലധികം പേര്‍ പങ്കെടുത്തു. പ്രണവ് ആലത്തൂര്‍ ഉദ്ഘാടനം ചെയ്തു.

സമരത്തെ അഭിവാദ്യം ചെയ്ത് കൊച്ചിയിലും ട്രാക്ടര്‍ റാലി. ട്രാക്ടറും കാളവണ്ടിയും കാര്‍ഷിക ഉപകരണങ്ങളും ഉല്‍പന്നങ്ങളും അണിനിരത്തിയാണ് റാലി സംഘടിപ്പിച്ചത്. തൈക്കൂടം സെന്റ് റാഫേല്‍ പള്ളിയില്‍ നിന്നാരംഭിച്ച റാലിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. പി.ടി.തോമസ് എം.എല്‍.എ പതാക ഉയര്‍ത്തി. കെ.ആര്‍.എല്‍.സി.സി ജനറല്‍ സെക്രട്ടറി ഷാജി ജോര്‍ജ് , തൈക്കൂടം പള്ളി വികാരി ജോണ്‍സണ്‍ ഡിക്കൂഞ്ഞ തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വണ്ണം കുറയ്ക്കാൻ ഏറ്റവും നല്ലത് മുട്ടയോ അവാക്കാഡോയോ? ; അറിയാം…

0
വണ്ണം കുറയ്ക്കാൻ ഏറ്റവും മികച്ചത് ഏതാണ്? മുട്ടയോ അവാക്കാഡോയോ? പലർക്കും ഇതിനെ...

യുപി യിൽ വധുവിനെ മുന്‍കാമുകന്‍ വെടിവെച്ച് കൊലപ്പെടുത്തി

0
ലഖ്‌നൗ: വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ വധുവിനെ മുന്‍കാമുകന്‍ വെടിവെച്ച് കൊലപ്പെടുത്തി....

സംസ്ഥാനത്ത് അതിശക്ത മഴ പലയിടത്തും കനത്ത നാശം വിതക്കുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്ത മഴ പലയിടത്തും കനത്ത നാശം വിതക്കുന്നു. ഇടുക്കി...

6 പളളികൾ ഓർത്തഡോക്സ് വിഭാഗത്തിന് നൽകുന്നത് സ്റ്റേ ചെയ്യണമെന്ന് യാക്കോബായ വിഭാഗം, ഹൈക്കോടതി നിരസിച്ചു

0
കൊച്ചി : ആറു പളളികൾ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് നൽകുന്നത് സ്റ്റേ...