കര്‍ഷകര്‍ക്ക് പിന്തുണമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പാലക്കാട് ട്രെയിന്‍ തടഞ്ഞ് ഉപരോധം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കര്‍ഷകര്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.  ട്രെയിന്‍ തടഞ്ഞ് ഉപരോധം. ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. പാലക്കാട് നിന്ന് ചെന്നൈയിലേക്ക് പോകേണ്ടിയിരുന്ന ട്രെയിനാണ് ഉപരോധിച്ചത്. കര്‍ഷകസമരത്തിന് പിന്തുണയുമായി രാജ്ഭവനിലേക്കും യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. തളളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ സൈക്കിള്‍ റാലിയും നടത്തി. സോളിഡാരിറ്റി ഓണ്‍ പെഡല്‍സ് എന്ന പേരിലായിരുന്നു സൈക്കിള്‍ റാലി. പാലക്കാട് കോട്ടയില്‍ നിന്ന് തുടങ്ങി നഗരത്തിലൂടെ ഇരുപതു കിലോമീറ്റര്‍ സഞ്ചരിച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇരുനൂറിലധികം പേര്‍ പങ്കെടുത്തു. പ്രണവ് ആലത്തൂര്‍ ഉദ്ഘാടനം ചെയ്തു.

സമരത്തെ അഭിവാദ്യം ചെയ്ത് കൊച്ചിയിലും ട്രാക്ടര്‍ റാലി. ട്രാക്ടറും കാളവണ്ടിയും കാര്‍ഷിക ഉപകരണങ്ങളും ഉല്‍പന്നങ്ങളും അണിനിരത്തിയാണ് റാലി സംഘടിപ്പിച്ചത്. തൈക്കൂടം സെന്റ് റാഫേല്‍ പള്ളിയില്‍ നിന്നാരംഭിച്ച റാലിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. പി.ടി.തോമസ് എം.എല്‍.എ പതാക ഉയര്‍ത്തി. കെ.ആര്‍.എല്‍.സി.സി ജനറല്‍ സെക്രട്ടറി ഷാജി ജോര്‍ജ് , തൈക്കൂടം പള്ളി വികാരി ജോണ്‍സണ്‍ ഡിക്കൂഞ്ഞ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...