Sunday, April 20, 2025 1:32 pm

മഹാമാരിയെ നേരിടാന്‍ രാഷ്ട്രീയം മറന്ന് യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ സന്നദ്ധസേനയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണയെ നേരിടാന്‍ യുവാക്കളെ അണിനിരത്തി സന്നദ്ധസേന വേണമെന്ന് മുഖ്യമന്ത്രിയുടെ ആഹ്വാനം നിമിഷങ്ങള്‍ക്കകം ഏറ്റെടുത്ത് യൂത്ത് കോണ്‍ഗ്രസ്. കൊടിയുടെ നിറമൊന്നും നോക്കാതെ നാടിന് വേണ്ടിയുള്ള കൂട്ടായ്മ ആകണം അതെന്നായിരുന്നു മുഖ്യമന്ത്രി മുന്നോട്ടുവച്ച ആശയം. #WeAreReady എന്ന ഹാഷ്ടാഗോട് കൂടിയാണ് കോണ്‍ഗ്രസ് യുവനേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പിലും ഉപാദ്ധ്യക്ഷന്‍ ശബരീനാഥന്‍ എം.എല്‍.എയും ഫേസ്ബുക്കില്‍ കുറിപ്പ് പങ്കിട്ടു.

22നും 40നും മദ്ധ്യേ പ്രായമുള്ളവരെ ഉള്‍പ്പെടുത്തു രണ്ടുലക്ഷത്തി മുപ്പത്തിയാറായിരം പേര്‍ അടങ്ങുന്ന സന്നദ്ധസേന കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറങ്ങുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 941 പഞ്ചായത്തുകളില്‍ 200 വീതവും 87 മുനിസിപ്പാലിറ്റികളില്‍ 500 വീതവും 6 കോര്‍പ്പറേഷനുകളില്‍ 750 വീതവും അംഗങ്ങളാണ് ഈ സേനയില്‍ ഉണ്ടാവുക. ഇതിലേക്കുള്ള രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി നടത്തും. ‘സന്നദ്ധം’ എന്ന സാമൂഹ്യ സന്നദ്ധ സേനയുടെ വെബ് പോര്‍ട്ടല്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.

ഭക്ഷണവും ഭക്ഷ്യവസ്തുക്കളും എത്തിക്കല്‍, മറ്റു സംവിധാനങ്ങളില്‍ നിന്ന് വിട്ടുപോയവരെ കണ്ടെത്തി ആശുപത്രിയില്‍ എത്തിക്കുന്നതും കൂട്ടിരിക്കുന്നതും അടക്കമുള്ള സഹായങ്ങള്‍ നല്‍കുക, പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന സാധനങ്ങളുടെ വിതരണം തുടങ്ങിയ ചുമതലകളാണ് ഈ യുവജന സന്നദ്ധ സേവകര്‍ നിര്‍വഹിക്കുക. ഇവര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകളും വിതരണം ചെയ്യും. അവരുടെ യാത്രാച്ചെലവ് നല്‍കും. ഇവരെ സാമൂഹ്യ സന്നദ്ധസേനയുടെ ഭാഗമാക്കി മാറ്റും. ഇതിനുപുറമെ യുവജന കമ്മീഷന്‍ 1465 യുവ വോളണ്ടിയര്‍മാരെ കണ്ടെത്തി അവരുടെ ലിസ്റ്റ് കൈമാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

 

Image may contain: text

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എംഎ ബേബി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി

0
ചെന്നൈ : സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി തമിഴ്നാട് മുഖ്യമന്ത്രി...

കോൺഗ്രസ് ആരെ സ്ഥാനാ‍ർത്ഥിയായി പ്രഖ്യാപിച്ചാലും വിജയിപ്പിക്കും ; ആര്യാടൻ ഷൗക്കത്ത്

0
മലപ്പുറം : പാർട്ടി എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്ന് ആര്യാടൻ...

ബിജെപി നേതാക്കൾ ക്രിസ്ത്യൻ ഭവനങ്ങൾ സന്ദർശിക്കുന്നത് പൊളിറ്റിക്കൽ പ്രോഗ്രാം ആയി മാറ്റേണ്ടതില്ല : എം...

0
തിരുവനന്തപുരം : ബിജെപി നേതാക്കൾ ഇന്നും ക്രിസ്ത്യൻ ഭവനങ്ങൾ സന്ദർശിക്കുന്നുണ്ട്, അതൊരു...