ചെറുതോണിയിലെ നേതാവിന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ ഏറെ ശ്രമകരം

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ :  ഇടുക്കിയില്‍ കൊറോണ സ്ഥിരീകരിച്ച രാഷ്ട്രീയ നേതാവ് സംസ്ഥാനമൊട്ടാകെ സന്ദര്‍ശിച്ചത് സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് ബുദ്ധിമുട്ട്. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ മന്ത്രിമാര്‍ മുതല്‍ എംഎല്‍എമാര്‍ വരെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചെറുതോണി സ്വദേശിയായ കോണ്‍ഗ്രസ് നേതാവിനാണ് ഇടുക്കിയില്‍ കൊവിഡ്-19 സ്ഥിരീകരിച്ചത്. നിയമസഭാ മന്ദിരത്തിലടക്കം എത്തിയ ഇയാള്‍ സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവരുമായി അടുത്തിടപഴകിയെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു. ഒരു മന്ത്രിയും മുന്‍മന്ത്രിമാരും 5 എംഎല്‍എമാരും ഉള്‍പ്പടെ ഇദ്ദേഹത്തിന്‍റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

മാര്‍ച്ച്‌ 10 നാണ് ഇയാള്‍ ആലുവയില്‍ നിന്ന് മാവേലി എക്സ്പ്രസ് വഴി തിരുവനന്തപുരത്ത് എത്തുന്നത്. 11 ന് സംസ്ഥാനത്തെ മുതിര്‍ന്ന 2 കോണ്‍ഗ്രസ് നേതാക്കളുമൊത്ത് മന്ത്രിമാരെയും എംഎല്‍എമാരെയും വകുപ്പ് സെക്രട്ടറിമാരേയും സന്ദര്‍ശിച്ച നേതാവ് നിയസഭ മന്ദിരത്തിലും എംഎല്‍എ ഹോസ്റ്റലിലും എത്തിയിരുന്നു. എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

അടുത്തിടപഴകിയവരോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തെ തൊടുപുഴ ജില്ലാ ആശുപത്രി ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇതോടെ ജില്ലയില്‍ ഇതുവരെ രണ്ടു പേര്‍ക്ക് രോഗം ബാധിച്ചു. നേരത്തെ മുന്നാര്‍ സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് പൗരനു രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ഇപ്പോള്‍ സുഖം പ്രാപിച്ചു.

ഇയാള്‍ പാലക്കാട്, ഷോളയൂര്‍, മറയൂര്‍, മൂന്നാര്‍, പെരുമ്ബാവൂര്‍ ,ആലുവ, മാവേലിക്കര എന്നിവിടങ്ങളിലും ചെറുതോണി മുസ്ലീം പള്ളിയില്‍ മാര്‍ച്ച്‌ 13നും 20 നും പോയിരുന്നുവെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഏറെ യാത്ര ചെയ്ത ഇദ്ദേഹത്തിന്‍റെ ശരിയായ റൂട്ട് മാപ്പ് തയ്യാറാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പനിയെത്തുടര്‍ന്ന് ഈ മാസം 13-ന് ഇദ്ദേഹം ചെറുതോണിയിലെ ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടി. എന്നാല്‍ വിദേശത്തുനിന്ന് വന്നവരുമായോ രോഗം സ്ഥിരീകരിക്കുകയോ സംശയിക്കുകയോ ചെയ്തവരുമായോ ബന്ധമുള്ളതായി പറയാത്തതിനാല്‍ മരുന്നു നല്‍കി വിട്ടു.

പനി മാറാതിരുന്നതിനെത്തുടര്‍ന്ന് 23-ന് ജില്ലാആശുപത്രിയില്‍ വീണ്ടുമെത്തിയപ്പോഴാണ് സംശയമുണ്ടായത്. തുടര്‍ന്ന് ഇദ്ദേഹത്തെ വീട്ടീല്‍ നിരീക്ഷണിത്തലാക്കുകയും വ്യാഴാഴ്ച രോഗ ബാധ സ്ഥിരീകരിക്കുകയായുമായിരുന്നു. ഇയാള്‍ക്ക് ആരില്‍ നിന്നാ​ രോഗം പകര്‍ന്നതെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇയാള്‍ പങ്കെടുത്ത പാലക്കാട് ഷോളയൂരില്‍ നടന്ന ഏകാധ്യാപകരുടെ സമ്മേളനത്തില്‍ എത്തിയവരുടേയും വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...