വയനാട് ഉരുൾപൊട്ടലിൽ ഉപജീവനമാർഗമായ ജീപ്പ് നഷ്ടപെട്ട ചൂരൽമല സ്വദേശി നിയാസിന് ജീപ്പ് വാങ്ങി നൽകി യൂത്ത് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ : വയനാട് ഉരുൾപൊട്ടലിൽ ഉപജീവനമാർഗമായ ജീപ്പ് നഷ്ടപ്പെട്ട ചൂരൽമല സ്വദേശി നിയാസിന് ജീപ്പ് വാങ്ങി നൽകി യൂത്ത് കോൺഗ്രസ്. മേപ്പാടിയിൽ നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ നിയാസിന് താക്കോൽ കൈമാറി. നിയാസിന്റെ ദുരിതം കണ്ടറിഞ്ഞ യൂത്ത് കോൺഗ്രസ് നേതാക്കൾ ജീപ്പ് വാങ്ങി നൽകുമെന്ന് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ആകെയുണ്ടായിരുന്ന വീടും വരുമാന മാർഗമായ ജീപ്പും ഉരുൾ പൊട്ടലിൽ തകർന്നപ്പോൾ ഉള്ളൂലഞ്ഞു തളർന്നിരുന്നു പോയതാണ് നിയാസ്. ദുരന്ത മേഖല സന്ദർശിച്ച സമയത്ത് നിയാസിന്റെ ദുഃഖം കണ്ടറിഞ്ഞ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിൽ ഒരു വാക്ക് കൊടുത്തു. നിയാസിന് തകർന്ന ജീപ്പിന് പകരം മറ്റൊരു ജീപ്പ് നൽകുമെന്നായിരുന്നു വാഗ്ദാനം.

നഷ്ടപെട്ട ജീപ്പിന്റെ അതേ മോഡൽ ജീപ്പ് കിട്ടിയാൽ ഉപകാരമാകുമെന്ന നിയാസിന്റെ വാക്കുകൾ യൂത് കോൺഗ്രസ്‌ നേതൃത്വം ഏറ്റെടുത്തു. സാമൂഹിക മാധ്യമങ്ങൾ വഴി നടത്തിയ പ്രചാരണത്തിന് ഒടുവിലാണ് ഇടുക്കിയിൽ നിന്ന് സെക്കന്റ് ഹാന്റ ജീപ്പ് കണ്ടെത്തി വാങ്ങിയത്. മേപ്പടിയിൽ യൂത്ത് കോൺഗ്രസ്‌ കളക്ഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ജീപ്പ് നിയാസിന് കൈമാറി. നഷ്ടപെട്ടതോരോന്നായി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഇനി നിയാസ്. സുമനസുകളുടെ കൂടെ സഹായത്തോടെയാണ് യൂത്ത് കോൺഗ്രസ്‌ ജീപ്പ് വാങ്ങാനുള്ള പണം കണ്ടെത്തിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...