തുടർച്ചയായി ഏഴാം തവണയും ജില്ലാ കലോത്സവ കിരീടം: ടീം റബർബാൻ്റിന് യൂത്ത് കോൺഗ്രസിന്റെ ആദരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജില്ലയിൽ പ്രവർത്തിച്ചു വരുന്ന “ടീം റബർബാൻ്റ്” എന്ന യുവജന ക്ലബ് ജില്ലാ കലോത്സവത്തിൽ തുടർച്ചയായി ഏഴാം തവണയും ഒന്നാം സ്ഥാനം കരസ്ഥമാക്കി ശ്രദ്ധേയ നേട്ടം കൈവരിച്ചു. കുറച്ച് ചെറുപ്പക്കാർ ഒന്നിച്ചു ചേർന്ന് ആരംഭിച്ച ഈ ക്ലബ് ഇന്ന് ജില്ലയിലെ കലാരംഗത്ത് അഭിമാനമായിരിക്കുകയാണ്.
ഈ അഭിമാനകരമായ നേട്ടത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആദരം ടീം റബർബാൻ്റ് അംഗങ്ങൾക്ക് ആദരവ് സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേരളത്തിന്റെ ചുമതലയുള്ള യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി പുഷ്പലത സിബി ടീം അംഗങ്ങളെ ആദരിച്ചു.

ടീം ക്യാപ്റ്റൻ ഷെഫിൻ ഷാനവാസ് അവാർഡ് ഏറ്റുവാങ്ങി യുവജനങ്ങളുടെ സൃഷ്ടിപരമായ കഴിവുകളും ഏകോപിതമായ പ്രവർത്തനശേഷിയും ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണങ്ങളാണെന്ന് അധ്യക്ഷത വഹിച്ച നഹാസ് പത്തനംതിട്ട പറഞ്ഞു. കലാരംഗത്ത് യുവജനങ്ങൾ കൂടുതൽ സജീവമായി മുന്നോട്ട് വരണമെന്നും ഇത്തരം കൂട്ടായ്മകൾ സമൂഹത്തിന് പ്രചോദനമാവണമെന്നും പുഷ്പലത സിബി ആശംസിച്ചു. പിഎം അമീൻ,ആരിഫ് എം സി,പ്രേം മൈലപ്ര,അജ്മൽ കരിം, അജ്മൽ അലി,കണ്ണൻ മാരി,നിഷാൽ വലഞ്ചുഴി,ഡെയിൻ എം രാജൻ, ഗിഫ്റ്റി റ്റി എസ്
ടീം റബർബാൻ്റ് അംഗങ്ങളായ അയാൻ ഷിയാസ്, നിഷാദ് എസ് പി, സൽമാൻ എ , തൗഫീഖ് എ, അർഷാദ് കുലശേഖരപതി എന്നിവരേയും ചടങ്ങിൽ ആദരിച്ചു. ജില്ലയിലെ കലാപ്രവർത്തനങ്ങൾക്ക് പുതുഊർജം പകരുന്ന ടീം റബർബാൻ്റിന്റെ നേട്ടം പൊതുസമൂഹം ഹർഷപൂർവ്വം സ്വീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...