യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ പോലീസ് മര്‍ദ്ദിച്ച സംഭവം ; പോലീസ് സ്റ്റേഷനുകള്‍ക്ക് മുമ്പില്‍ ജനകീയ പ്രതിഷേധ സദസ്സ് സെപ്റ്റംബര്‍ 10 ബുധനാഴ്ച

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റും ക്ഷേത്രപൂജാരിയുമായ വി.എസ് സുജിത്തിനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മര്‍ദ്ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചും കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി ആഹ്വാനം അനുസരിച്ച് സെപ്റ്റംബര്‍ 10 ബുധനാഴ്ച രാവിലെ 10 മണിക്ക് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്ക് മുമ്പിലും സുജിത്തിന് നീതി ലഭ്യമാക്കൂ, പോലീസിലെ ക്രിമിനലുകളെ ജയിലിലടക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി ജനകീയ പ്രതിഷേധ സദസ്സുകള്‍ സംഘടിപ്പിക്കും.

പത്തനംതിട്ടയില്‍ ആന്‍റോ ആന്‍റണി എം.പി, കോന്നിയില്‍ ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, അടൂരില്‍ കെ.പി.സി.സി സെക്രട്ടറി അഡ്വ. പഴകുളം മധു, മുന്‍ ഡി.സി.സി പ്രസിഡന്‍റുമാരായ അഡ്വ. കെ. ശിവദാസന്‍ നായര്‍ ആറന്മുളയിലും പി. മോഹന്‍രാജ് പുല്ലാടും, ഏനാത്ത് മുന്‍ മന്ത്രി പന്തളം സുധാകരന്‍, പെരുംമ്പെട്ടിയില്‍ മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, പന്തളത്ത് യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, വെച്ചൂച്ചിറയില്‍ കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പര്‍ ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ. എന്‍. ഷൈലാജ് തിരുവല്ലയിലും റിങ്കു ചെറിയാന്‍ റാന്നിയിലും അനീഷ് വരിക്കണ്ണാമല കീഴ്വായ്പൂരും കൂടലില്‍ കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കല്‍, കെ.പി.സി.സി മുന്‍ എക്സിക്യൂട്ടീവ് മെമ്പര്‍മാരായ അഡ്വ. റെജി തോമസ് പുളിക്കീഴിലും തോപ്പില്‍ ഗോപകുമാര്‍ കൊടുമണ്ണിലും ഡി.സി.സി വൈസ് പ്രസിഡന്‍റുമാരായ റോബിന്‍ പീറ്റര്‍ സീതത്തോട്ടിലും അഡ്വ. എ. സുരേഷ് കുമാര്‍ ഇലവുംതിട്ടയിലും റ്റി.കെ. സാജു പെരുനാട്ടിലും വെട്ടൂര്‍ ജ്യോതിപ്രസാദ് തണ്ണിത്തോട്ടിലും അഡ്വ. അനില്‍ തോമസ് ചിറ്റാറിലും ഡി.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം മലയാലപ്പുഴയിലും ജനകീയ പ്രതിഷേധ സദസ്സുകള്‍ ഉദ്ഘാടനം ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയുടെ സ്വഭാവത്തെച്ചൊല്ലി തർക്കം ; ഭാര്യാപിതാവിനെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തി യുവാവ്

0
ഭോപാൽ : ഭാര്യയുടെ സ്വഭാവത്തെച്ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യാപിതാവിനെ മഴുകൊണ്ട്...

അടുത്ത 3 ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി മഴയെത്തും. വ്യാഴം, വെള്ളി,...

ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി

0
നെയ്യാറ്റിൻകര: ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി....

പി.എച്ച്.ഡി വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ച ചികിത്സാ വീഴ്‌ചയിൽ സ്വകാര്യ ആശുപത്രി ഒരു കോടി രൂപ...

0
ഹൈദരാബാദ്: ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പി.എച്ച്.ഡി വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ച ചികിത്സാ...