യൂത്ത് കോൺഗ്രസ് അധ്യക്ഷനെ ഉടൻ നിയമിക്കാൻ സാധ്യത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് പുനഃസംഘടന അനിശ്ചിതത്വത്തിൽ. സംസ്ഥാനത്തെ നേതാക്കൾ ഏകാഭിപ്രായത്തോടെ പേരുനിർദേശിച്ചാൽ മാത്രം ഉടൻ പുനഃസംഘടന നടത്തിയാൽമതിയെന്ന തീരുമാനത്തിലാണ് കേന്ദ്രനേതൃത്വം. ഇക്കാര്യം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കഴിഞ്ഞദിവസം വ്യക്തമാക്കി. ‘‘കെപിസിസി പുനഃസംഘടനാകാര്യം തീരുമാനിക്കേണ്ടത് സംസ്ഥാനനേതൃത്വമാണ്. എഐസിസി നിരീക്ഷകരെത്തി അഭിപ്രായമാരാഞ്ഞ് പാനലാക്കി പുനഃസംഘടന നടത്തുന്നത് ദീർഘമായ പ്രക്രിയയാണ്. അതിനാൽ കേരളം, ബംഗാൾ, തമിഴ്‌നാട്, ബിഹാർ, അസം സംസ്ഥാനങ്ങളെ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ പുനഃസംഘടനാപ്രക്രിയയിൽനിന്ന് ഒഴിവാക്കി. നിലവിലെ സ്ഥിതി തുടരും’’.

വയനാട് ഡിസിസി പ്രസിഡന്റ് രാജിവെച്ചപ്പോൾ പകരം ചുമതല നൽകാതെ പുതിയ പ്രസിഡന്റിനെ നിയമിച്ചത് പൊതുവായ പുനഃസംഘടന ഉടനുണ്ടാകില്ലെന്ന സൂചനയാണ്. സംസ്ഥാനത്തെ ചർച്ച എങ്ങുമെത്താതെ നീളുന്നതിലുള്ള ഹൈക്കമാൻഡിന്റെ അതൃപ്തികൂടിയാണ് വേണുഗോപാൽ വ്യക്തമാക്കിയത്. കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ സ്ഥാനങ്ങളിലാണ് പുനഃസംഘടന ലക്ഷ്യമിട്ടത്. ഓഗസ്റ്റ് ആദ്യം കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും മറ്റ് മുതിർന്നനേതാക്കളും ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി ചർച്ചനടത്തിയിരുന്നു. എന്നാൽ ഏകാഭിപ്രായമുണ്ടാകാഞ്ഞതിനാൽ ചുരുക്കപ്പട്ടിക തയ്യാറാക്കാനായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...