വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് ആനിക്കാട്

For full experience, Download our mobile application:
Get it on Google Play

ആനിക്കാട്: കഴിഞ്ഞ കാലങ്ങളിൽ രാജ്യത്ത് നടന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വേണ്ടി വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടത്തുകയും തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ക്രിത്യമം നടത്തി പോൾ ചെയ്ത വോട്ടുകളിൽ അധികമായി എണ്ണത്തിൽ കാണിച്ച് ബിജെപിയെ വീണ്ടും അധികാരത്തിൽ എത്തിക്കുവാൻ വേണ്ടി ബിജെപിയുടെ ചട്ടുകമായി പ്രവർത്തിച്ച ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ദുർ നടപടികൾക്കെതിരെ രംഗത്ത് വന്ന രാജ്യത്തിൻ്റെ പ്രധിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഈ നടപടികളെ ചോദ്യം ചെയ്തുകൊണ്ട് തിരഞ്ഞെടുപ്പിൻ്റെ ഡിജിറ്റൽ വോട്ടർ പട്ടികയും CCTV ദൃശ്യങ്ങളും ആവശ്യപ്പെട്ടപ്പോൾ ഏകദേശം 300 kg ക്ക് അടുത്ത് ഭാരവും 7 അടിയോളം ഉയരവും വരുന്ന കടലാസ് കെട്ടുകളാണ് പ്രതിപക്ഷ നേതാവിന് ലഭിച്ചത്.

6 മാസത്തോളം 40 ൽ അധികം അംഗങ്ങൾ ഉൾപ്പെടുന്ന സംഘം വോട്ടർപട്ടിക പരിശോധിക്കുകയും വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തി തെളിവുകൾ നിരത്തി രാജ്യത്തോട് വിളിച്ചു പറയുകയും ചെയ്തു. ഇതിൻ്റെ അടിസ്ഥാനത്തിൽ രാഹുൽഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനോട് 5 ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു.
1. എന്തുകൊണ്ടാണ് ഡിജിറ്റൽ മെഷീൻ റീഡബിൾ രൂപത്തിൽ വോട്ടർ പട്ടിക നൽകാത്തത് ?
2. വീഡിയോ തെളിവുകൾ നശിപ്പിച്ചത് എന്തുകൊണ്ട് ?
3. വ്യാജ വോട്ടുകളും വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകളും ഉണ്ട് എന്തുകൊണ്ട് ?
4. ചോദ്യം ചെയ്യുന്ന പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നു. എന്തുകൊണ്ട് ?
5. ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുന്നുവോ? വ്യക്തമാക്കുക.

രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആനിക്കാട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗം ചേരുകയും അതേ 5 ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുകയും ചെയ്തു. മണ്ഡലം പ്രസിഡണ്ട് നിഖിൽ ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ആനിക്കാട് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് ശ്രീ. കെ പി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീ. മുഹമ്മദ് സലീൽ സാലി മുഖ്യപ്രഭാഷണം നടത്തി. ആനിക്കാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് ശ്രീമതി.പ്രമീള വസന്ത് മാത്യു, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ശ്രീ. സാജൻ എബ്രഹാം കരിമ്പനാമണ്ണിൽ, സർവീസ് സഹകരണ ബാങ്ക് അംഗം ഷിൻ്റാ ഷാജി, തങ്കച്ചൻ പൂത്തുമൂട്ടിൽ, സതീഷ് കുമാർ, ജോബിൻ കുളങ്ങര, ജെറിൻ വാളനാക്കുഴി, ജോൺസൺ കോഴിമണ്ണിൽ, റിക്കി ബിനു കുളങ്ങര, ബിനീഷ് കാരിക്കാമല, സജി തേക്കനാൽ എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...