രാഹുലിനെ അയോഗ്യനാക്കിയതില്‍ പ്രതിഷേധം ; യൂത്ത് കോണ്‍ഗ്രസ് രാജ്ഭവനിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മാർച്ചിൽ പങ്കെടുത്തു. ഒന്‍പത് മണിയോടെ ശാസ്തമംഗലത്തു നിന്ന് തുടങ്ങിയ മാര്‍ച്ചില്‍ ആയിരത്തോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പന്തം കൊളുത്തി പ്രകടനവുമായിട്ടാണ് പ്രവര്‍ത്തകര്‍ രാജ്ഭവന് മുന്നിലെത്തിയത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസ്, സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുധിര്‍ ഷാ പാലോട് അടക്കമുള്ളവരും മാര്‍ച്ചിന്റെ ഭാഗമായി.

രാഹുല്‍ ഗാന്ധി ദീര്‍ഘവീക്ഷണമുള്ള നേതാവാണെന്ന് നൈറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ബി വി ശ്രീനിവാസ് പറഞ്ഞു. മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രാജ്ഭവന് മുന്നിലെത്തി. നിരന്തരമായി ചോദ്യങ്ങള്‍ ചോദിക്കുന്നത് കൊണ്ടാണ് രാഹുല്‍ഗാന്ധി കേന്ദ്രത്തിന്റെ ശത്രുവായതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരത്തോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് നൈറ്റ് മാര്‍ച്ചിന് എത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്ത് നടുറോഡിൽ ഓട്ടോ ഡ്രൈവർക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമർദ്ദനം

0
കൊച്ചി: എറണാകുളത്ത് നടുറോഡിൽ വെച്ച് ഓട്ടോറിക്ഷ ഡ്രൈവറെ അസഭ്യം പറയുകയും...

മാടാക്കര പള്ളി ലാത്തിച്ചാർജ് : പോലീസുകാരുടെ സ്ഥലംമാറ്റത്തിൽ വിശദീകരണവുമായി റൂറൽ എസ്പി

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ ബൂട്ടിട്ട് അകത്ത് കയറി ലാത്തിച്ചാർജ്...

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...

നേപ്പാൾ പ്രളയം ; ഇന്ത്യക്കാരെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണം എന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 636 ആയി ഉയർന്നു....