യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവല്ലയിൽ നിന്ന് കാണാതായ റീനയെയും രണ്ട് പെൺമക്കളെയും കാണാതായിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും കണ്ടെത്താൻ കഴിയാത്ത പോലീസ് സംവിധാനത്തിലെ ഗുരുതര വീഴ്ച്ചക്കെതിരെ യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കോൺഗ്രസ് തിരുവല്ല ബ്ലോക്ക്‌ പ്രസിഡന്റ്‌ ഈപ്പൻ കുര്യൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. കുട്ടികൾ അടക്കമുള്ള കുടുംബത്തെ കണ്ടെത്താൻ കഴിയാത്ത പരാജയപ്പെട്ട ആഭ്യന്തരവകുപ്പും സ്ഥലം എം.എൽ.എയും മറുപടി പറയണമെന്ന് ഈപ്പൻ കുര്യൻ ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ്‌ മുഹമ്മദ് സലീൽ സാലി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ദീപു തെക്കുമുറി, തിരുവല്ല ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ജേക്കബ് വർഗീസ്, സേവാദൾ സംസ്ഥാന സെക്രട്ടറി കൊച്ചുമോൾ പ്രദീപ്, അസംബ്ലി ജനറൽ സെക്രട്ടറി അജുമൽ തിരുവല്ല, യൂത്ത് കോൺഗ്രസ് കവിയൂർ മണ്ഡലം പ്രസിഡന്റ്‌ ജെയ്സൺ കവിയൂർ, ടൗൺ മണ്ഡലം പ്രസിഡൻ്റ് ജെയ്സൺ പടിയറ, രംഗനാദൻ അയിയിടത്ത് ചിറ, ജോഫിൻ ജേക്കബ്, ഹെൻറി മാത്യു, വർക്കി കോശി, ബിപിൻ പി തോമസ്, സഞ്ജു മഞ്ഞാടി എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ്‌ ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധിക്കെതിരെ ബിജെപി നീക്കം

0
ഡൽഹി : കോൺഗ്രസ്‌ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ...

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ് ; അന്വേഷണം നാളെ തുടങ്ങും

0
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

സിംബാബ്‌വെയിലെ ബോട്ട് അപകടം : മരണം 72 ആയി ; മൃതദേഹങ്ങൾ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

0
ഹരാരെ : സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട്...