യൂത്ത്‌ കോൺഗ്രസ്‌ റാന്നി പഴവങ്ങാടി മോതിരവയൽ യൂണിറ്റ്‌ കൺവൻഷനും മെമ്പർഷിപ്പ്‌ വിതരണവും നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : യൂത്ത്‌ കോൺഗ്രസ്‌ റാന്നി പഴവങ്ങാടി മണ്ഡലത്തിലെ മോതിരവയൽ രാജീവ്‌ ഗാന്ധി യൂണിറ്റ്‌ കൺവൻഷനും മെമ്പർഷിപ്പ്‌ വിതരണവും നടന്നു. പ്രഭുരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം യൂത്ത്‌ കോൺഗ്രസ്‌ റാന്നി നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ.സാംജി ഇടമുറി ഉദ്ഘാടനം ചെയ്തു. മുൻ നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ.സിബി താഴത്തില്ലത്ത്‌, പഴവങ്ങാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിത അനിൽകുമാർ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷിബു തോണിക്കടവിൽ, ഉദയൻ സി എം, ഷാൻ മുഹമ്മദ്‌, റെനു പുതുശ്ശേരിൽ, അശ്വതി എന്നിവർ പ്രസംഗിച്ചു.

കോൺഗ്രസ്‌ പഴവങ്ങാടി മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ അനിൽകുമാർ പി വി , മോതിരവയൽ ബൂത്ത്‌ പ്രസിഡന്റ്‌ ജോളി ജോസഫ്‌, റെജി പുതുശ്ശേരിൽ എന്നിവർ സന്നിഹിതരായിരുന്നു. വിഷ്ണു വിജയനെ യൂണിറ്റ്‌ പ്രസിഡന്റായി യോഗം തെരഞ്ഞെടുത്തു നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ.സാംജി ഇടമുറി പതാക കൈമാറി. പെരുമ്പാവൂർ ജയഭാരത്‌ കോളേജിലെ ലേഡി റെപ്പ്‌ ആയി കെഎസ്‌യു  പാനലിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട യൂണിറ്റ്‌ അംഗം അശ്വതി കൃഷ്ണനെ പഴവങ്ങാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിത അനിൽകുമാർ ആദരിച്ചു. പുതിയതായി യൂത്ത്‌ കോൺഗ്രസിലേക്ക്‌ കടന്ന് വന്നവർക്ക്‌ മുൻ നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ.സിബി താഴത്തില്ലത്ത്‌ മെമ്പർഷിപ്പ്‌ വിതരണം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...